Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം ട്രാവൻകൂർ മാളിൽ ജീവനക്കാരൻ ജീവനൊടുക്കി; മാളിനുള്ളിലെ വിസ്മയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ട്രയൽ റൂമിനുള്ളിൽ; പേട്ട സ്വദേശിയായ വിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് വ്യക്തമല്ല; ഞായറാഴ്‌ച്ച ആഘോഷിക്കാൻ മാളിൽ വലിയ ജനക്കൂട്ടം എത്തിയ വേളയിലെ ജീവനൊടുക്കലിൽ എങ്ങും ഞെട്ടൽ

തിരുവനന്തപുരം ട്രാവൻകൂർ മാളിൽ ജീവനക്കാരൻ ജീവനൊടുക്കി; മാളിനുള്ളിലെ വിസ്മയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ട്രയൽ റൂമിനുള്ളിൽ; പേട്ട സ്വദേശിയായ വിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് വ്യക്തമല്ല; ഞായറാഴ്‌ച്ച ആഘോഷിക്കാൻ മാളിൽ വലിയ ജനക്കൂട്ടം എത്തിയ വേളയിലെ ജീവനൊടുക്കലിൽ എങ്ങും ഞെട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവൻകൂർ മാളിൽ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണു(22)വാണ് ജീവനൊടുക്കിയത്. ഇതേ മാളിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയയിലെ ജീവനക്കാരനാണ് മരിച്ച വിഷ്ണു. സ്ഥാപനത്തിനുള്ളിലെ ട്രെയൽ റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. എട്ട് മണിക്ക് ശേഷമാണ് യുവാവിന്റെ മൃതദേഹം കണ്ടത്. മരണത്തിലേക്കു നയിച്ച കാരണം വ്യക്തമല്ല.

വിസ്മയയിലെ തന്നെ മറ്റൊരു ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. വിഷ്ണു തൂങ്ങി നിൽക്കുന്നത് കണ്ട് അലറിവിളിച്ച ഇവർ മറ്റു സ്ഥാപനങ്ങളിൽ ഉള്ളവരെ വിവരം അറിയിക്കുകയും ഇവർ പൊലീസിൽ സംഭവം റിപ്പോർട്ടു ചെയ്യുകയുമായിരുന്നു. ഇതോടെ വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയുടെ വിവരം അറിഞ്ഞ് വൻ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. സംഭവം നടക്കുമ്പോൾ ഇവർ രണ്ട് പേർ മാത്രമേ ജീവനക്കാരായി ഇവിടെ ഉണ്ടായരുന്നുള്ളു എന്നും അറിയുന്നു.

ഞായറാഴ്‌ച്ച ആയതിനാൽ വലിയ ജനക്കൂട്ടം തന്നെ മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയിരുന്നു. ഈ സമയത്താണ് യുവാവിന്റെ ആത്മഹത്യ എന്നത് ഏവരിലും ഞെട്ടലുണ്ടാക്കുന്നതായി. തിരക്കുള്ള സമയത്ത് യുവാവ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വ്യക്തമായിട്ടില്ല. പേട്ട സ്വദേശികളായ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരുകയാണ്. യുവാവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടില്ല.

കുറച്ചു കാലം മുമ്പാണ് മാൾ ഓഫ് ട്രാവൻകൂറിൽ വിസ്മയ വസ്ത്രസ്ഥാപനം തുടങ്ങിയത്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമല്ല. മാതാപിതാക്കൾ പൊലീസ് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP