Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം നാട്ടിലേക്കു കൊണ്ടു വരും

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം നാട്ടിലേക്കു കൊണ്ടു വരും

സ്വന്തം ലേഖകൻ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ദവാൻഗരെയിലെ താമസസ്ഥലത്താണ് വിദ്യാർത്ഥിനിയെ ഇന്നലെ മരിച്ചനിലയിൽ കണ്ടെത്തിയത്. റാന്നി നെല്ലിക്കാമൺ തോമസ് എബ്രഹാമിന്റെ മകൾ ജുബി മോൾ തോമസ് (23) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.

ഡി.ഫാം. അവസാനവർഷ വിദ്യാർത്ഥിയായിരുന്ന ജുബി സുഹൃത്തുക്കൾക്കൊപ്പം വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ലോക്ഡൗൺ കാരണം നാട്ടിൽപോകാൻ സാധിച്ചിരുന്നില്ല. അമ്മ: ഏലിയാമ്മ. സഹോദരൻ: ജോബിൻ തോമസ്. മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP