Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ പെട്രോൾ പമ്പിൽ കുഴഞ്ഞു വീണ് മലയാളി യുവാവ് മരിച്ചു; അന്തരിച്ചത് വേങ്ങര പരപ്പൻചിന സ്വദേശി ബിബീഷ്; കുഴഞ്ഞു വീണത് ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുമ്പോൾ

സൗദിയിൽ പെട്രോൾ പമ്പിൽ കുഴഞ്ഞു വീണ് മലയാളി യുവാവ് മരിച്ചു; അന്തരിച്ചത് വേങ്ങര പരപ്പൻചിന സ്വദേശി ബിബീഷ്; കുഴഞ്ഞു വീണത് ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയിൽ പെട്രോൾ പമ്പിൽ കുഴഞ്ഞു വീണ് മലയാളി യുവാവ് മരിച്ചു.മലപ്പുറം, വേങ്ങര കണ്ണാട്ടിപ്പടി പരപ്പൻചിന സ്വദേശി ബിബീഷാണ് (38) മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്രിയ എന്ന സ്ഥലത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി എത്തിയതായിരുന്നു യുവാവ്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ട്രെയ്ലർ ഡ്രൈവറായ ബിബീഷ് ചൊവ്വാഴ്ച രാവിലെ ദമ്മാമിൽ നിന്നും ജുബൈലിലേക്ക് ലോഡുമായി പോകുന്ന വഴിയിലാണ് അബു ഹദ്രിയയിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയത്.

അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അയ്യപ്പനാണ് പിതാവ്. അമ്മ യശോദ. ഭാര്യ: ബീന. മക്കൾ: അശ്വജിത്, ആർദ്ര ലക്ഷ്മി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP