Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ബൈക്കിൽ സഞ്ചരിക്കവെ ടയർപൊട്ടി അപകടം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സബ് ഇൻസ്‌പെക്ടർ മരിച്ചു

ബൈക്കിൽ സഞ്ചരിക്കവെ ടയർപൊട്ടി അപകടം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സബ് ഇൻസ്‌പെക്ടർ മരിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: ബൈക്കിൽ സഞ്ചരിക്കവെ ടയർപൊട്ടിയുണ്ടായ അപകടത്തിൽപ്പെട്ട് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സബ് ഇൻസ്‌പെക്ടർ മരിച്ചു. മകനോടൊപ്പം ബൈക്കിൽ ഡ്യുട്ടിക്ക് പോകുന്നതിനിടെ ബൈക്കിന്റെ ടയർപൊട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മലപ്പുറം കൺട്രോൾ റും പൊലീസ് സബ് ഇൻസ്‌പെക്ടർ മലപ്പുറം വള്ളിക്കുന്ന് സ്വദേശി കെ.അബ്ദുൽ മജീദ്(52)ആണ് മരിച്ചത്.

വള്ളിക്കുന്നിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മകനൊപ്പം ബൈക്കിൽ ഡ്യുട്ടിക്ക് പോകുന്ന വഴിയിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ടയർപ്പൊട്ടി അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.ഭാര്യ: മുനീറ . മക്കൾ: സമീഹ് (പൊലീസ് ട്രെയിനി, കണ്ണുർ എ.ആർ ക്യാമ്പ്), സ്വബാഹ്, ഷഹല.മരുമകൻ: സുഹൈൽ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP