Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പുറത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് ഓട്ടോഡ്രൈവറായ ലിമേശും മാതാപിതാക്കളും; ലിമേശിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ നാട്ടുകാർ ആശങ്കയിൽ

മലപ്പുറത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് ഓട്ടോഡ്രൈവറായ ലിമേശും മാതാപിതാക്കളും; ലിമേശിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ നാട്ടുകാർ ആശങ്കയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇയാളുടെ മാതാപിതാക്കളായ രാമർ, ലീല ദമ്പതികളുമാണ് രോഗബാധയെ തുടർന്ന് മരിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണ് കോവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രിൽ 30 ന് കോവിഡ് ചികിത്സയിലിരിക്കുമ്പോഴാണ് അച്ഛൻ രാമൻ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നും മരണത്തിനു കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേശ്. ഇദ്ദേഹത്തിനു എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്നു വ്യക്തമല്ല.

ലിമേഷും രാമനും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും അമ്മ ലീല മഞ്ചേരി മെഡിക്കൽ കോളജിൽ വച്ചുമാണ് മരിച്ചത്. ലിമേശിന്റെ ഭാര്യക്കും കുട്ടികൾക്കും കോവിഡ് പോസിറ്റീവായിരുന്നങ്കിലും ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്. എവിടെ നിന്നാണ് ലിമേശിനു രോഗം ബാധിച്ചതന്നു കണ്ടെത്താൻ കഴിയാത്തതിനാൽ ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും ആശങ്കയിലാണ്. ലീലയുടെ മറ്റുമക്കൾ:സുധീഷ്, സുജാത, സിന്ധു, ലിമ.മരുമക്കൾ:സുധാകരൻ (കിഴിശേരി), അശോകൻ (പയ്യനാട്), പ്രിയ, വിജിത, പരേതനായ അപ്പുട്ടി.

അതേ സമയം മലപ്പുറം ജില്ലയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്ക് ഇന്ന് രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴ്യാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 35.43 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 4,181 പേർക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്കും വൈറസ് ബാധ കണ്ടെത്തി. 204 പേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 13 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,138 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 44,207 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,093 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 209 പേരും 267 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുകളിൽ 12 പേരും ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുന്നു.

രോഗബാധിതർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. വ്യാഴാഴ്ച 3,205 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,45,514 ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 706 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP