Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ലോറി ദേഹത്തേക്കു മറിഞ്ഞു ദമ്പതികൾ മരിച്ചത് വീട്ടിലെത്താൻ 50 മീറ്റർ മാത്രം ശേഷിക്കെ; ലോറിക്കടിയിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത് വാഹനത്തിന്റെ നമ്പർ പരിശോധിച്ച്: ഇന്നലെ മണ്ണാർക്കാടിനെ നടുക്കിയ റോഡപകടത്തിൽ പൊലിഞ്ഞത് കല്ലുവഴി സ്വദേശികളായ ദമ്പതികൾ

ലോറി ദേഹത്തേക്കു മറിഞ്ഞു ദമ്പതികൾ മരിച്ചത് വീട്ടിലെത്താൻ 50 മീറ്റർ മാത്രം ശേഷിക്കെ; ലോറിക്കടിയിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത് വാഹനത്തിന്റെ നമ്പർ പരിശോധിച്ച്: ഇന്നലെ മണ്ണാർക്കാടിനെ നടുക്കിയ റോഡപകടത്തിൽ പൊലിഞ്ഞത് കല്ലുവഴി സ്വദേശികളായ ദമ്പതികൾ

സ്വന്തം ലേഖകൻ

കടമ്പഴിപ്പുറം: ലോറി ദേഹത്തേക്കു മറിഞ്ഞു ദമ്പതികൾ മരിച്ചത് വീട്ടിലെത്താൻ 50 മീറ്റർ മാത്രം ശേഷിക്കെ. കല്ലുവഴി വള്ളിക്കാട്ടു വീട്ടിൽ ഗോപാലകൃഷ്ണനും(50) ഭാര്യ സജിതയുമാണ്(45) ഇന്നലെ ലോരി ദേഹത്തേക്ക് മറിഞ്ഞ് അതിദാരുണമായി കൊല്ലപ്പെട്ടത്. സിമന്റ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിനു മുകളിലേക്കു നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു.

ലോറിക്കടിയിൽപ്പെട്ട ഇരുവരും തൽക്ഷണം മരിച്ചു. വാഹനത്തിന്റെ നമ്പർ പരിശോധിച്ചാണ് ലോറിക്കടിയിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്. പുഞ്ചപ്പാടം വളവിൽ ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു സംഭവം. മണ്ണാർക്കാട് നിന്നെത്തിയ അഗ്‌നിരക്ഷാ സേന ക്രെയിൻ ഉപയോഗിച്ചു ലോറി പൊക്കിമാറ്റിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്.

കല്ലുവഴി സ്വദേശികളായ ഇരുവരും കുറച്ചുകാലമായി പുഞ്ചപ്പാടത്താണു താമസം. കല്ലുവഴിയിലെ വീട്ടിൽ പോയി മടങ്ങവേയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്നു ചെർപ്പുളശ്ശേരിയിലേക്കു പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവർ കടന്നുകളഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ശ്രുതി, ശ്രീരാഗ്. മരുമകൻ: സജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP