Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാന്റെ അന്ത്യം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയിൽ ഇടത് വസന്തം വിരിയിച്ച ചലച്ചിത്രകാരൻ; ഒറ്റപ്പാലം ലോക്‌സഭയിലേക്ക് മുൻ രാഷ്ട്രപതി കെ ആർ നാരായണനെതിരെ മത്സരിച്ച് തോറ്റത് രണ്ട് തവണ; ഓർമ്മയാകുന്നത് നവസിനിമാ വിപ്ലവത്തിന്റെ അമരത്ത് നിന്ന കമ്മ്യൂണിസ്റ്റ് നായകൻ

സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാന്റെ അന്ത്യം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയിൽ ഇടത് വസന്തം വിരിയിച്ച ചലച്ചിത്രകാരൻ; ഒറ്റപ്പാലം ലോക്‌സഭയിലേക്ക് മുൻ രാഷ്ട്രപതി കെ ആർ നാരായണനെതിരെ മത്സരിച്ച് തോറ്റത് രണ്ട് തവണ; ഓർമ്മയാകുന്നത് നവസിനിമാ വിപ്ലവത്തിന്റെ അമരത്ത് നിന്ന കമ്മ്യൂണിസ്റ്റ് നായകൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായ ലൈനിൻ രാജേന്ദ്രൻ ഇടത് സഹയാത്രികനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു മരണം. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ലെനിൻ രാജേന്ദ്രൻ ദീർഘനാളായി ചെന്നൈയിൽ ചികിൽസയിലായിരുന്നു. ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിൻ രാജേന്ദ്രൻ.

കരൾ രോഗത്തെ തുടർന്ന് മൂന്ന് മാസമായി അപ്പോളോ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു കരൾ മാറ്റ ശസ്ത്രക്രിയ. ഇത് വിജയകരമായിരുന്നില്ല. ഇന്ന് രാത്രിയാണ് മരണം സംഭവിച്ചത്. ലെനിൻ രാജേന്ദ്രന്റെ മൃതദേഹം നാളെ അതിരാവിലെ തിരുവനന്തപുരത്ത് എത്തിക്കും. ഇവിടെ പൊതുദർശനവും മറ്റും നടത്തിയ ശേഷം സ്വദേശമായ ഊരൂട്ടമ്പലത്താകും സംസ്‌കാരം. സിപിഎം നേതൃത്വവുമായി ചർച്ച ചെയ്താകും സംസ്‌കാര ചടങ്ങുകളിൽ കുടുംബ തീരുമാനം എടുക്കുക.

Stories you may Like

ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളായിരുന്നു ലെനിൻ രാജേന്ദ്രൻ. തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്. തന്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിക്കുന്നു.

1985 ൽ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യൻ' എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ 'സ്വാതിതിരുന്നാൾ' എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടി. 1992 ൽ സംവിധാനം ചെയ്ത 'ദൈവത്തിന്റെ വികൃതികൾ' എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.

കമലാ സുറയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ 'മഴ' എന്ന ചിത്ര. 2003 ലെ 'അന്യർ' എന്ന ചിത്രവും ഏറെ ശ്രദ്ധനേടി. 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിൽ മികച്ച ചിത്രം, സംവിധായകൻ, നിർമ്മാതാവ് എന്നീ പുരസ്‌കാരങ്ങൾ നേടിയത് ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികൾ എന്ന സിനമയാണ്. 1996 ലെ മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രമായി കുലം തെരഞ്ഞെടുക്കപ്പെട്ടു. ആ ചുവന്ന കാലത്തിന്റെ ഓർമ്മക്ക്, അന്യർ, മഴ എന്നിവയാണ് പ്രധാന കൃതികൾ.

പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങൾ, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനൽ ,ചില്ല് തുടങ്ങിയ ചിത്രങ്ങൾ, 1940 കളിലെ ജന്മിത്വ വിരുദ്ധപ്രസ്ഥാനം മുൻനിർത്തി ചെയ്ത മീനമാസത്തിലെ സൂര്യൻ ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിർമ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.

ലെനിൻ രാജേന്ദ്രന്റെ ചിത്രങ്ങൾ

വേനൽ (1981)
ചില്ല് (1982)
പ്രേം നസീറിനെ കാണ്മാനില്ല (1983)
മീനമാസത്തിലെ സൂര്യൻ (1985)
മഴക്കാല മേഘം (1985)
സ്വാതി തിരുന്നാൾ (1987)
പുരാവൃത്തം (1988)
വചനം (1989)
ദൈവത്തിന്റെ വികൃതികൾ (1992)
കുലം
മഴ(2000)[5]
അന്യർ(2003)
രാത്രിമഴ (2007)
മകരമഞ്ഞ് (2010)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP