Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ളാഹ ഗോപാലൻ അന്തരിച്ചു; ചെങ്ങര ഭൂ സമര നായകന്റെ അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ദലിത് - ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയാക്കിയ സമര നേതാവ്

ളാഹ ഗോപാലൻ അന്തരിച്ചു; ചെങ്ങര ഭൂ സമര നായകന്റെ അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ദലിത് - ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയാക്കിയ സമര നേതാവ്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ചങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ ഭൂ സമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് ചങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു.

ളാഹ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന ചെങ്ങറ ഭൂസമരത്തിലൂടെയാണ് പാർശ്വവത്കരിക്കപ്പെട്ട ദലിത് ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയായത്. ഭൂപരിഷ്‌കരണ നിയമം പാസായിട്ടും മണ്ണിൽ പണിയെടുക്കുന്ന വലിയ വിഭാഗം ഭൂരഹിതരാണെന്ന സത്യമാണ് ചെങ്ങറ സമരത്തിലൂടെ വെളിപ്പെട്ടത്.

കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന ളാഹ ഗോപാലൻ റിട്ടയർ ചെയ്ത ശേഷമാണ് ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയത്. തോട്ടം മേഖലയിൽ ലക്ഷകണക്കിന് ഏക്കർ ഭൂമി യാതൊരു രേഖയുമില്ലാതെ കുത്തകകൾ കൈയടക്കി വച്ചിരിക്കുമ്പോൾ ഭൂരഹിതരായി കഴിയുന്ന ലക്ഷത്തോളം കുടുംബങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് വ്യക്തമായത് ചെങ്ങറ സമരത്തിലൂടെയാണ്.

പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്‌റ്റേറ്റിൽ ളാഹ ഗോപാലൻ നേതൃത്വം നൽകിയ സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭൂരഹിതരായ കുടുംബങ്ങൾ 2007 ഓഗസ്റ്റ് നാലിനാണ് കുടിൽ കെട്ടി സമരം ആരംഭിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം രാഷ്ട്രീയ-സാമൂഹിക വേദികളിൽ ചർച്ചാ വിഷയമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP