Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലുമാസം പ്രായമുള്ള മകൾക്ക് പാലുകൊടുത്ത ശേഷം എത്താമെന്ന് ആശുപത്രി ജീവനക്കാരോട് പറഞ്ഞിട്ട് ഇറങ്ങി; ഉച്ചഭക്ഷണത്തിനും കാണാതായപ്പോൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ല: അന്വേഷണത്തിനൊടുവിൽ ആശുപത്രിയിൽ നിന്ന് കാണാതായ അദ്ധ്യാപികയുടെ മൃതദേഹം പമ്പയാറ്റിൽ

നാലുമാസം പ്രായമുള്ള മകൾക്ക് പാലുകൊടുത്ത ശേഷം എത്താമെന്ന് ആശുപത്രി ജീവനക്കാരോട് പറഞ്ഞിട്ട് ഇറങ്ങി; ഉച്ചഭക്ഷണത്തിനും കാണാതായപ്പോൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ല: അന്വേഷണത്തിനൊടുവിൽ ആശുപത്രിയിൽ നിന്ന് കാണാതായ അദ്ധ്യാപികയുടെ മൃതദേഹം പമ്പയാറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ധ്യാപികയെയാണ് പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ തഴക്കര വഴുവാടി പൊതുശേരിൽ വീട്ടിൽ സുജിത്തിന്റെ ഭാര്യയും തകഴി ഗവ. യു.പി സ്‌കൂൾ അദ്ധ്യാപികയുമായ രജിത (39)യെയാണ് മാന്നാർ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയിൽ വീട്ടിൽ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്പതികളുടെ മകളാണ്. നടുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഇവർ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകൾക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു.

എന്നാൽ, ഉച്ചഭക്ഷണം നൽകാൻ ജീവനക്കാർ എത്തിയപ്പോൾ ഇവരെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് ആശുപത്രി അധികൃതർ ഭർത്താവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മാന്നാർ പന്നായി ടവർ ലൊക്കേഷൻ കണ്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച ഉച്ചയോടെ പമ്പയാറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മക്കൾ: ദേവനന്ദ, നാലു മാസമായ കുട്ടിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP