Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് ഡിസിസി വൈസ് പ്രസിഡന്റ് ഇ.വി. ഉസ്മാൻ കോയ അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട്ടെ സാമൂഹ്യ-സാംസ്കാരിക - രാഷ്ടീയ രംഗങ്ങളിലെ നിറ സാന്നിധ്യം

കോഴിക്കോട് ഡിസിസി വൈസ് പ്രസിഡന്റ് ഇ.വി. ഉസ്മാൻ കോയ അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട്ടെ സാമൂഹ്യ-സാംസ്കാരിക - രാഷ്ടീയ രംഗങ്ങളിലെ നിറ സാന്നിധ്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഡിസിസി വൈസ് പ്രസിഡൻറും മുൻ കൗൺസിലറുമായ ഇറമാക്ക വീട്ടിൽ ഇ.വി. ഉസ്മാൻ കോയ (78) ഫ്രാൻസിസ് റോഡ് 'രഹന മൻസിലി'ൽ നിര്യാതനായി. കോഴിക്കോട്ടെ സാമൂഹ്യ-സാംസ്കാരിക - രാഷ്ടീയ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു ഇ.വി. ഉസ്മാൻ കോയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട്​ 4.35ന്​ പരപ്പിൽ ശാദുലി പള്ളിയിൽ. ഇ.വി. ഉസ്മാൻ കോയയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം വൈകുന്നേരം ഏഴിന്​ ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും.

കോഴിക്കോട് പൗരസമിതി ചെയർമാൻ, കേരള ഹാർട്ട് കേയർ സൊസൈറ്റി ട്രഷറർ, ഖാസി ഫൗഡേഷൻ പ്രസിഡണ്ട്, മാപ്പിള സോങ് ലവ്വേർസ് പ്രസിഡണ്ട്, കുറ്റിച്ചിറ യുവഭാവന പ്രസിഡണ്ട്, കെ. ഡി.എഫ്.എ. മുൻ വൈസ് പ്രസിഡണ്ട്, എം.എം.ഒ.എസ്.എ മുൻ വൈസ് പ്രസിഡണ്ട്, ഫ്രാൻസിസ് റോഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്, തെക്കെപ്പുറം റസിഡൻസ് കോ-ഓർഡിനേഷൻ അഡൈ്വസർ, സിയെസ്‌കോ സീനിയർ സിറ്റിസൺ ഫോറം മുൻ വൈസ് ചെയർമാൻ തുടങ്ങി ഒട്ടേറെ സംഘടനകളിൽ സാരഥ്യം വഹിക്കുന്നു.

ഭാര്യ: പത്തായപുരയിൽ സുഹറ. മക്കൾ: ഫാത്തിമ, രഹന, തെസ്നീം, സീമ, റിജുന, ഫർസീന. മരുമക്കൾ: പള്ളി വീട്ടിൽ അബ്​ദുന്നാസർ, മുസ്​ലിയാരകത്ത് മൊയ്തീൻകുഞ്ഞി (കുവൈറ്റ്), കോശാനി വീട്ടിൽ അബ്​ദുൽ ഹമീദ് (ടീം തായ്), പൊന്മാണിച്ചികം ഫൗസിദ്, പാലാട്ട് ഫവാസ് (ദമ്മാം). സഹോദരങ്ങൾ: ഇ.വി. മുസ്തഫ, ഇ.വി. ലത്തീഫ്, സൈനബി, മറിയംബി, സുബൈദ, ബിച്ചു, പരേതനായ ഇ.വി. അഹമ്മദ് കോയ, കദീശബി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP