Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

എഴുത്തുകാരൻ കെ.കെ.മനോഹരൻ അന്തരിച്ചു; വിട പറഞ്ഞത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ

എഴുത്തുകാരൻ കെ.കെ.മനോഹരൻ അന്തരിച്ചു; വിട പറഞ്ഞത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എഴുത്തുകാരൻ, ചരിത്രകാരൻ തുടങ്ങീ നിലകളിൽ പ്രശസ്തനായ കെ.കെ.മനോഹരൻ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം കോസ്‌മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട കുളത്തുമൺ ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് ജനനം. നടരാജഗുരു , ഗുരു നിത്യ ചൈതന്യ യതി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

സംസ്‌കൃതവും ഇംഗ്ലീഷും ഹിന്ദിയും തമിഴും ഉൾപ്പെടെയുള്ള ഭാഷകളിൽ പ്രവീണ്യമുണ്ടായിരുന്ന മനോഹരൻ ഇന്ത്യൻ ഫിലോസഫിക്ക് അമൂല്യ സംഭാവനകൾ നൽകി. പ്രഭാഷകൻ, സംഘാടകൻ തുടങ്ങി നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഓഫീസ് സൂപ്രണ്ടായി വിരമിച്ച വസുന്ധതിയാണ് ഭാര്യ. കലാകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകുമാർ മകനാണ്. മരുമകൾ ജി.അനിത(പത്രപ്രവർത്തക). ചെറുമകൾ ആദിത്യഅനുശ്രീ. സംസ്‌കാര ചടങ്ങുകൾ ഇന്ന് ശാന്തികവാടത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP