Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; കെ.ജെ. ഈപ്പന് രോ​ഗം സ്ഥിരീകരിച്ചത് ഞായറാഴ്‌ച്ച; 15 വർഷമായി ന്യൂയോർക്കിൽ സ്ഥിര താമസമാക്കിയ നെടുമ്പ്രം സ്വദേശിയുടെ അന്ത്യകർമ്മങ്ങളും ന്യുയോർക്കിൽ

അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; കെ.ജെ. ഈപ്പന് രോ​ഗം സ്ഥിരീകരിച്ചത് ഞായറാഴ്‌ച്ച; 15 വർഷമായി ന്യൂയോർക്കിൽ സ്ഥിര താമസമാക്കിയ നെടുമ്പ്രം സ്വദേശിയുടെ അന്ത്യകർമ്മങ്ങളും ന്യുയോർക്കിൽ

എസ് രാജീവ്

തിരുവല്ല: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. നെടുമ്പ്രം ഒറ്റതെങ്ങ് കൈപ്പാംചാലിൽ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ കെ.ജെ. ഈപ്പൻ (74 ) ആണ് ന്യൂയോർക്കിൽ മരിച്ചത്. 15 വർഷമായി ഇളയമകനായ വരുൺ ഈപ്പനൊപ്പം കുടുംബത്തോടെ ന്യൂയോർക്കിൽ സ്ഥിര താമസമായിരുന്നു. നിരീക്ഷണത്തിലായിരുന്ന ഈപ്പന് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇന്ത്യൻ സമയം വെെകിട്ട് ഏഴ് മണിയോടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ വർഷം സെപ്തബർ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ : ആലീസ് ഈപ്പൻ. മക്കൾ: പരേതനായ അരുൺ ഈപ്പൻ, സരുൺ ഈപ്പൻ (അബുദാബി), മരുമക്കൾ: മെറീന വർഗീസ്, ലിജി മത്തായി (അബുദാബി), ജെനി സോനാ മാത്യു (ന്യൂയോർക്ക്). സംസ്കാരം ന്യൂയോർക്കിൽ നടക്കും

കേരളത്തിനു പുറത്ത് കോവിഡ് 19 ബാധിച്ച് 18 മലയാളികൾ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഈപ്പൻ മരിക്കുന്നത്. ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 19 ആയി. അമേരിക്കയിൽ കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശിനി ശിൽപ നായർ, ജോസഫ് തോമസ്, അജ്മാനിൽ ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ്, യുകെയിൽ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂർ ഇരിട്ടി സ്വദേശി സിൻറോ ജോർജ് എന്നിവരാണ് മരിച്ചത്.

ഏപ്രിൽ അഞ്ചിന് അമേരിക്കയിൽ തിരുവല്ല സ്വദേശി ഷോൺ എസ്. എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്, അയർലണ്ടിൽ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോർജ്, സൗദിയിൽ മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാൻ എന്നിവർ മരിച്ചു. ഏപ്രിൽ നാലിന് സൗദിയിൽ പാനൂർ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസ് എന്നിവരും ഏപ്രിൽ രണ്ടിന് ലണ്ടനിൽ എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവൽ, മലപ്പുറം പെരുന്തൽമണ്ണ സ്വദേശി ഹംസ എന്നിവരും കോവിഡ് 19 ബാധിച്ച് മരിച്ചു.

ഏപ്രിൽ ഒന്നിന് മുംബൈയിൽ കണ്ണൂർ കതിരൂർ സ്വദേശി അശോകൻ, ദുബായിൽ തൃശൂർ കയ്പമംഗലം സ്വദേശി പരീത് എന്നിവരും മാർച്ച് 31ന് അമേരിക്കയിൽ പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരുമാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP