Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കവി കിളിമാനൂർ മധു ഓർമ്മയായി; വിടവാങ്ങിയത് പതിറ്റാണ്ടുകൾ നീണ്ട കാവ്യ ജീവിതം; സംസ്‌കാരച്ചടങ്ങുകൾ നടന്നത് ശാന്തികവാടത്തിൽ

കവി കിളിമാനൂർ മധു ഓർമ്മയായി; വിടവാങ്ങിയത് പതിറ്റാണ്ടുകൾ നീണ്ട കാവ്യ ജീവിതം; സംസ്‌കാരച്ചടങ്ങുകൾ നടന്നത് ശാന്തികവാടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കവി കിളിമാനൂർ മധുവിന്റെ സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. ഇന്ന് ഉച്ചക്ക് 2.30 മുതൽ പട്ടം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് 5.30ന് ശാന്തികവാടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. 67 വയസായിരുന്നു.

1952ൽ കിളിമാനൂരില വണ്ടന്നൂരിൽ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേൽ രാജാക്കന്മാരുടെ ഈഞ്ചിവിളിയിലായിരുന്നു കവിയുടെ ജനനം. 1988 മുതൽ ദേശീയ അന്തർദേശീയ കവിസമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

റഷ്യൻ നോവലിസ്റ്റ് ടർജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവർത്തനം, ലോർക്കയുടെ ജർമ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സമയതീരങ്ങളിൽ, മണൽ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയ കവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്. എഴുത്തുകാരും നദികളും എന്ന വിഷയത്തിൽ പഠനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP