Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുണം സിനിമയിലെ നായിക ഏലിയാമ്മ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്

കരുണം സിനിമയിലെ നായിക ഏലിയാമ്മ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ജയരാജ് സംവിധാനം ചെയ്ത കരുണം സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ച കുന്നുംകൈയിലെ തടത്തിൽ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു. 2000ൽ റിലീസ് ചെയ്ത ചിത്രം നിരവധി പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.

കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥയാണ് കരുണം പറഞ്ഞത്. ഏലിയാമ്മയ്‌ക്കൊപ്പം കുര്യൻ ജോസഫ് എന്ന വാവച്ചനും പ്രധാനവേഷത്തിലെത്തി. ഈ സിനിമയ്ക്ക് 2000-ൽ മാടമ്പ് കുഞ്ഞുകുട്ടൻന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. 2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ 'കരുണം' 1999ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി.

പരേതനായ തടത്തിൽ ഔസേപ്പ് ആണ് ഭർത്താവ്. മക്കൾ: ലീലാമ്മ മഠത്തിപ്പറമ്പിൽ, ജോസഫ് (തൃശ്ശൂർ), കുട്ടിയമ്മ കാരമുള്ളേൽ (കോട്ടയം), റോസമ്മ തുരുത്തേൽ (കോട്ടയം), സെബാസ്റ്റ്യൻ (കാഞ്ഞങ്ങാട്), ജോസ്, സണ്ണി. മരുമക്കൾ : മാത്യു (കുന്നുംകൈ), മേരി, പാപ്പച്ചൻ, ജേക്കബ്, ത്രേസ്യാമ്മ, സെലിൻ, സുബൈദ. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുന്നുംകൈ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP