Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ബാലൻ അന്തരിച്ചു; മുൻ ഡിസിസി അദ്ധ്യക്ഷനും കെപിസിസി അംഗവുമായ നേതാവിന്റെ അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ; സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മംഗലത്തെ വീട്ടുവളപ്പിൽ

മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ബാലൻ അന്തരിച്ചു; മുൻ ഡിസിസി അദ്ധ്യക്ഷനും കെപിസിസി അംഗവുമായ നേതാവിന്റെ അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ; സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മംഗലത്തെ വീട്ടുവളപ്പിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി ഉപാദ്ധ്യക്ഷനും കെപിസിസി അംഗവുമായ മംഗലം സ്വദേശി കെ ബാലൻ (94) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു മരണം. സംസ്‌കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഏതാനും വർഷമായി വിശ്രമത്തിലായിരുന്നു. വെട്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ ബാലൻ പത്ത് വർഷത്തോളം മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നിട്ടുണ്ട്. അനാരോഗ്യം മൂലം പദവി ഒഴിയുകയായിരുന്നു. ഏറെ കാലം ഡി.സി.സി സെക്രട്ടറിയുമായിരുന്നു.

മലബാർ ദേവസ്വം ബോർഡ് അംഗം, തലക്കടത്തൂർ അരിക്കനട്ട് സൊസൈറ്റി പ്രസിഡന്റ്, മംഗലം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നിരുന്ന ബാലേട്ടൻ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചക്കായി യത്നിച്ച നേതാവാണ്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു. താലൂക്ക് വികസന സമിതി, ജില്ലാ ആശുപത്രി എച്ച്.എം.സി എന്നിവയിലും അംഗമായിരുന്നു.

അനാരോഗ്യം മൂലം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വരേയും താലൂക്ക് വികസന സമിതി യോഗത്തിൽ മുടങ്ങാതെ പങ്കെടുത്തിരുന്ന അപൂർവ്വം പ്രതിനിധികളിൽ ഒരാളായിരന്നു. ദീർഘകാലം ചേന്നരയിൽ റേഷൻ വ്യാപാരിയുമായിരുന്നു.ഭാര്യ:പരേതയായ സൗമിനി. മക്കൾ: സദാനന്ദൻ എന്ന ബാബു (തിരൂർ അർബൻ ബാങ്ക് ജീവനക്കാരൻ) സലീം കെ ബാലൻ (മംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ്. പ്രസിഡന്റ്) യേശുദാസൻ (ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരൻ) പ്രസന്നകുമാരി, ശാന്തകുമാരി, ശോഭന. മരുമക്കൾ: മോഹൻദാസ് ചാലിയം, ഗണേശൻ ചേന്നര, സുധാകരൻ ഫറോക്ക്, സിന്ധു മുത്തൂർ, രെജി വെട്ടം, വിദ്യാലക്ഷ്മി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP