Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്പാൽ സമിതിയംഗം ജസ്റ്റിസ് എ.കെ.ത്രിപാഠി കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഡൽഹിയിലെ ആശുപത്രിയിൽ; വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏപ്രിൽ രണ്ടിന്

ലോക്പാൽ സമിതിയംഗം ജസ്റ്റിസ് എ.കെ.ത്രിപാഠി കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഡൽഹിയിലെ ആശുപത്രിയിൽ; വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏപ്രിൽ രണ്ടിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജസ്റ്റീസ് എ.കെ. ത്രിപാഠി(62) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി ട്രോമ കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്പാൽ സമിതിയംഗമാണ്.

ഛത്തീസ്‌ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസായിരുന്നു. ജസ്റ്റീസ് ത്രിപാഠിയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.കൊറോണ വൈറസ് ബാധിച്ച് ഏപ്രിൽ രണ്ടിനാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് അദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചത്.

ഛത്തീസ്‌ഗഢ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു. ലോക്പാലിലെ നാല് ജുഡീഷ്യൽ അംഗങ്ങളിൽ ഒരാളായി പ്രവർത്തിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ മകൾക്കും ജോലിക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും രണ്ടുപേരും പിന്നീട് രോഗമുക്തരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP