Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടനും നിർമ്മാതാവും ജെ-യെസ് ഫാം ഡയറക്ടറുമായ ജോയ് ചെമ്മാച്ചേൽ അന്തരിച്ചു; സംസ്‌കാരം 15 ന് രാവിലെ ഷിക്കാഗോ സെന്റ് മേരീസ് പള്ളിയിൽ

നടനും നിർമ്മാതാവും ജെ-യെസ് ഫാം ഡയറക്ടറുമായ ജോയ് ചെമ്മാച്ചേൽ അന്തരിച്ചു; സംസ്‌കാരം 15 ന് രാവിലെ ഷിക്കാഗോ സെന്റ് മേരീസ് പള്ളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

നീണ്ടൂർ. ജെ-യെസ് ഫാം ഡയറക്ടർ ജോയ് ചെമ്മാച്ചേൽ (55) ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗം ഷൈല, മക്കൾ ലൂക്‌സ്, ജിയോ, അല്ലി, മെറി. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ്, കെസിഎസ് പ്രസിഡന്റ്, കെസിസിഎൻഎ വൈസ് പ്രസിഡന്റ്, റോമിൽ നടന്ന ക്‌നാനായ ഗ്ലോബൽ കൺവൻഷൻ ചെയർമാൻ, ഷിക്കാഗോ സേക്രട്ട് ഹാർട്ട്, സെന്റ് മേരീസ് പള്ളികളുടെ ട്രസ്റ്റി എന്നിങ്ങനെ വിവിധ സാമൂഹികസാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോയി സിനിമ പ്രോഡ്യൂസർ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'അമ്മ' സംഘടനയിൽ നിലവിൽ അംഗമാണ്.

സംസ്‌കാരം 15ന് രാവിലെ 9.30നു ഷിക്കാഗോ സെന്മേരിസ് ചർച്ചിൽ നടക്കും. സംസ്‌കാര ചടങ്ങുകളുടെ തൽസമയ സംപ്രേഷണം 15നു വൈകിട്ട് 8നു നീണ്ടൂർ രാജമകൾ ഓഡിറ്റോറിയത്തിൽ നടക്കും. ചെമ്മാച്ചെൽ പരേതനായ ലൂക്കോസ്, അല്ലി ദമ്പതികളുടെ മകനാണ്. ഇന്നലെ (10-2-2019) പുലർച്ചെ ഇന്ത്യൻ സമയം 5.30നായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP