Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ; അനുശോചനം അറിയിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ; അനുശോചനം അറിയിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു. 48 വയസ്സായിരുന്നു. കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ല മുൻ ജോയിൻ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായരുന്നു അന്ത്യം. എ സി വി, അമൃത ടിവി, കൗമുദി ടിവി തുടങ്ങിയ ചാനലുകളിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്.

ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം അമൃത ടി.വിയിലും പിന്നീട് കൗമുദി ടി.വിയിലും പ്രവർത്തിച്ചിരുന്ന ഗോപി മാധ്യമ മേഖലയ്ക്ക് പുറത്തേക്ക് സൗഹൃദം വളർത്തിയ വ്യക്തിത്വമായിരുന്നു ഗോപീകൃഷ്ണനെന്ന് വി ഡി സതീശൻ പറഞ്ഞു.

കേരളത്തിലെ സംഗീത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എം.ബി.എസ് യൂത്ത് ക്വയറിൽ നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവർത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണന്റെ വിയോഗം ഏറെ ദുഃഖകരമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും വി ഡി സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP