Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രശസ്ത ഹിപ്നോട്ടിസ്റ്റും എഴുത്തുകാരനുമായ ജോൺസൺ ഐരൂർ നിര്യാതനായി; വിട പറഞ്ഞത് 74മത്തെ വയസ്സിൽ

പ്രശസ്ത ഹിപ്നോട്ടിസ്റ്റും എഴുത്തുകാരനുമായ ജോൺസൺ ഐരൂർ നിര്യാതനായി; വിട പറഞ്ഞത് 74മത്തെ വയസ്സിൽ

മറുനാടൻ ഡെസ്‌ക്‌

നിലമ്പൂർ: പ്രശസ്ത ഹിപ്നോട്ടിസ്റ്റും, എഴുത്തുകാരനുമായ ജോൺസൺ ഐരൂർ നിര്യാതനായി. 74 വയസായിരുന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന പ്രൊഫ. എ.ടി. കോവൂരിനൊപ്പം ദിവ്യത്ഭുത അനാവരണ പരിപാടിയുമായി ഭാരതപര്യടനം നടത്തിയ ജോൺസൺ ഐരൂർ ആർ.കെ. മലയത്തുമായി ചേർന്ന് 'മെന്റാരമ' എന്ന പേരിൽ സ്റ്റേജ് ഹിപ്നോട്ടിക് പ്രകടനങ്ങൾ കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്. ഭാര്യ: കോമളം. മക്കൾ- തനുജ, നിഖിൽ.

1946 ഡിസംബർ 4-ാം തീയതി കൊല്ലം ജില്ലയിലെ ചെറുവക്കലിൽ വാളകം മരങ്ങാട്ടുകോണത്ത് ഐരൂർ വീട്ടിൽ പാസ്റ്റർ ജെ. വർഗ്ഗീസ്. ചെറുവക്കൽ പണയിൽ വീട്ടിൽ റാഹേലമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കറന്റ് ബുക്സിൽ സെയിൽസ് മാനായും ബ്രാഞ്ച് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കമ്പി-തപാൽ വകുപ്പിൽ ആർ.എം.എസ്.ക്ലാസ്-3 യൂണിയൻ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡണ്ടും ആയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സർവ്വീസിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. മിശ്രവിവാഹ സംഘം, കേരള യുക്തിവാദി സംഘം എന്നീ സംഘടനകളിൽ യഥാക്രമം സംസ്ഥാന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത്, യുവകലാസാഹിതി എന്നിവയുടെ സക്രിയ പ്രവർത്തകനായിരുന്നു.

രണ്ടുദശകങ്ങളായി, ക്ലിനിക്കൽ ഫോറൻസിക് ഹിപ്നോളജിയിൽ നടത്തിയ സേവനങ്ങളെ മാനിച്ച്, ശ്രീലങ്കൻ സർക്കാർ അംഗീകൃത ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് 'ഡോക്ടർ ഓഫ് സയൻസ്' ബിരുദ ബഹുമതിയും ഫെല്ലോഷിപ്പും ലഭിക്കുകയുണ്ടായി. പ്രസ്തുത യൂണിവേഴ്സിറ്റിയുടെ 'ക്ലിനിക്കൽ ഹിപ്നോസിസ് ഡോക്ടറേറ്റ് പ്രോഗ്രാമി'ന്റെ അക്രെഡിറ്റഡ് പ്രൊഫസറും പരീക്ഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം എഴുതിയിരുന്നു. പ്രധാന കൃതികൾ: ഭക്തിയും കാമവും, ഹിപ്നോട്ടിസം ഒരു പഠനം, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങൾ മനഃശാസ്ത്ര ദൃഷ്ടിയിൽ, യുക്തിചിന്ത (വിവർത്തനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP