Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭക്ഷണത്തിന് ശേഷം ഉറങ്ങിയ സഹോദരന്റെ ജീവനെടുത്തത് സൈലന്റ് അറ്റാക്ക്; അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ നിന്ന് കുടുംബം തിരിച്ചെത്തുമ്പോൾ ഹൃദയാഘാതം മൂലം സഹോദരിയുടേയും മരണം; ജിബിന് പിന്നാലെ ജിഫിനും യാത്രയായി; സൗദിയിലെ മലയാളികളെ കരയിച്ച് യുവതിയുടെ ആക്‌സമിക വിയോഗം

ഭക്ഷണത്തിന് ശേഷം ഉറങ്ങിയ സഹോദരന്റെ ജീവനെടുത്തത് സൈലന്റ് അറ്റാക്ക്; അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ നിന്ന് കുടുംബം തിരിച്ചെത്തുമ്പോൾ ഹൃദയാഘാതം മൂലം സഹോദരിയുടേയും മരണം; ജിബിന് പിന്നാലെ ജിഫിനും യാത്രയായി; സൗദിയിലെ മലയാളികളെ കരയിച്ച് യുവതിയുടെ ആക്‌സമിക വിയോഗം

ദമാം: സഹോദരൻ ജിഫിൻ മരിച്ചു മാസങ്ങൾ പിന്നിടും മുമ്പ് സഹോദരിയും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. ജിഫിലിന് 24 വയസായിരുന്നു. വിവാഹിതയാണ്.

ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ എം ജോർജാണ് ഹൃദയാഘാതം മൂലം അൽകോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പ് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിൻ എം ജോർജ്. രാത്രി റൂമിൽ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ജോർജ്ജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിൻ ആണ് ഭാര്യ. ഏകസഹോദരിയായിരുന്നു ഇന്നലെ മരിച്ച ജിഫിലി.

ജിഫിൻ പ്രൈവറ്റ് കമ്പനി യായ മാജിദ്അൽദോസരി കമ്പനിയിൽ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. തലേദിവസം രാത്രിയിൽ ഭക്ഷണത്തിനു ശേഷം ഉറങ്ങിയ ജിഫിൻ കാലത്തു ഉണർന്നില്ല. പിതാവ് രാവിലെ വിളിച്ചപ്പോൾ മരിച്ചിരുന്നു. സമാനമായ മരണമാണ് സഹോദരിക്കും സംഭവിച്ചതെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP