Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സൈനിക സേവനത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ സൗമ്യ മുഖം; ബിജെപിയിലെ സ്ഥാപക നേതാക്കളിലെ ലിബറൽ ഡെമോക്രാറ്റ്; നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവും; വാജ്‌പേയ് സർക്കാരിൽ വഹിച്ചത് ധനകാര്യവും പ്രതിരോധവും അടക്കമുള്ള തലയെടുപ്പുള്ള വകുപ്പുകൾ; 2009ലെ തോൽവിയിൽ നേതൃത്വത്തെ ചോദ്യം ചെയ്തതിന് ബിജെപിയിൽ നിന്ന് പുറത്തായി; മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു; ദുഃഖം അറിയിച്ച് പ്രധാനമന്ത്രി മോദി

സൈനിക സേവനത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ സൗമ്യ മുഖം; ബിജെപിയിലെ സ്ഥാപക നേതാക്കളിലെ ലിബറൽ ഡെമോക്രാറ്റ്; നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവും; വാജ്‌പേയ് സർക്കാരിൽ വഹിച്ചത് ധനകാര്യവും പ്രതിരോധവും അടക്കമുള്ള തലയെടുപ്പുള്ള വകുപ്പുകൾ; 2009ലെ തോൽവിയിൽ നേതൃത്വത്തെ ചോദ്യം ചെയ്തതിന് ബിജെപിയിൽ നിന്ന് പുറത്തായി; മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു; ദുഃഖം അറിയിച്ച് പ്രധാനമന്ത്രി മോദി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി. നേതാവുമായിരുന്ന ജസ്വന്ത് സിങ് (82)അന്തരിച്ചു. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്.

സൈനികനായും രാഷ്ട്രീയനേതാവായും രാജ്യത്തെ സേവിച്ച് ജസ്വന്ത് സിങ്ങിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബിജെപിയുടെ സ്ഥാപനകാലം മുതലേയുള്ള നേതാക്കളിൽ ഒരാളായിരുന്നു ജസ്വന്ത് സിങ്. സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്ക് വന്ന നേതാവാണ്. ബിജെപിയിലെ ലിബറൽ ഡെമൊക്രാറ്റായാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹം ഒരിക്കൽപ്പോലും ആർഎസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-ബിജെപിയിൽ നിന്നും പുറത്താക്കി.

1996ലെ അടൽ ബിഹാരി വാജ്‌പെയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ തെഹൽക വിവാദം മൂലം രാജിവെച്ച ജോർജ് ഫെർണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചു. 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി. 2009: ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിനേതൃത്വത്തിനെതിരെ ജസ്വന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത പാർട്ടി നേതൃത്വത്തെ വിമർശിച്ച് അദ്ദേഹം ഉന്നത നേതൃത്വത്തിന് അനഭിമതനായി.

സുഷമ സ്വരാജിനെ ലോക്സഭാ കക്ഷി ഉപനേതാവും അരുൺ ജെയ്റ്റ്‌ലിയെ രാജ്യസഭാ കക്ഷിനേതാവുമാക്കിയതിനെ അദ്ദേഹം ചോദ്യംചെയ്തു. തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ച പാർട്ടി ജനറൽ സെക്രട്ടറി അരുൺ ജെയ്റ്റ്‌ലിയെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവാക്കിയതാണ് ജസ്വന്ത് സിംഗിഹന്റെ വിമർശനത്തിനു കാരണമായത്. രാജസ്ഥാനിൽ മകൻ മാനവേന്ദ്ര സിങ്ങിനെ പാർട്ടി നേതാവാക്കാനും ജസ്വന്ത് ശ്രമം നടത്തിയെന്ന് പറയപ്പെടുന്നു. രാജസ്ഥാനിൽ വസുന്ധര രാജി സിന്ധ്യക്കെതിരേ കലാപവും ഉയർത്തി.

ഇതായിരുന്നു പുറത്താകലിന്റെ കാരണം. പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽനിന്ന് ഗൂർഖാ ജനമുക്തി മോർച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ പിന്നീട് എംപിയായി. മോദിയുടെ ഭരണം എത്തിയ ശേഷം നിശബ്ദനായിരുന്നു ജസ്വന്ത് സിങ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP