Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

പശുവിന്റെ കയറിൽ കുരുങ്ങി തെറിച്ച് വീണ് ഒന്നരവയസുകാരി് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ചെങ്കവിള അയിര വെളിയംകോട്ട്കോണം മേക്കേതട്ട് പുത്തൻവീട്ടിൽ രാജേഷ്- മഞ്ജു ദമ്പതികളുടെ ഏകമകൾ സൈറക്ക്; പിഞ്ചോമനയുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി നാട്

പശുവിന്റെ കയറിൽ കുരുങ്ങി തെറിച്ച് വീണ് ഒന്നരവയസുകാരി് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ചെങ്കവിള അയിര വെളിയംകോട്ട്കോണം മേക്കേതട്ട് പുത്തൻവീട്ടിൽ രാജേഷ്- മഞ്ജു ദമ്പതികളുടെ ഏകമകൾ സൈറക്ക്; പിഞ്ചോമനയുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി നാട്

മറുനാടൻ മലയാളി ബ്യൂറോ

പാറശാല: പശുവിന്റെ കയറിൽ കുരുങ്ങി തെറിച്ച് വീണ് തലയിടിച്ച് പരുക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. ചെങ്കവിള അയിര വെളിയംകോട്ട്‌കോണം മേക്കേതട്ട് പുത്തൻവീട്ടിൽ രാജേഷ്മഞ്ജു ദമ്പതികളുടെ ഏകമകൾ സൈറയാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് വീടിന് അടുത്തുള്ള ബന്ധു വീട്ടിലെ പശുവിന് സമീപം നിൽക്കവേയാണ് സംഭവം.

പശുവിന്റെ മുന്നിലെ പാത്രത്തിലുണ്ടായിരുന്ന വെള്ളം കുടിക്കാൻ പാഞ്ഞെത്തിയ കന്നുകുട്ടിയുടെ കയറിന് ഇടയിൽ പെട്ട് തെറിച്ച് വീഴുകയായിരുന്നു കുഞ്ഞു. വീഴ്‌ച്ചയിൽ സമീപത്തുണ്ടായിരുന്ന തടിയിൽ തല ഇടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP