Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ജില്ല എംഎസ്എഫ് ഹരിത ജോ;സെക്രട്ടറി ഹയാന അന്തരിച്ചു; അന്ത്യം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ; ക്യാമ്പസ്സിലും ജീവിതത്തിലും പ്രവർത്തനം കൊണ്ട് മികവ് തെളിയിച്ച പ്രതിഭ വിടവാങ്ങിയത് വലിയ പ്രതീക്ഷകൾ ബാക്കിയാക്കി

കോഴിക്കോട് ജില്ല എംഎസ്എഫ് ഹരിത ജോ;സെക്രട്ടറി ഹയാന അന്തരിച്ചു; അന്ത്യം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ; ക്യാമ്പസ്സിലും ജീവിതത്തിലും പ്രവർത്തനം കൊണ്ട് മികവ് തെളിയിച്ച പ്രതിഭ വിടവാങ്ങിയത് വലിയ പ്രതീക്ഷകൾ ബാക്കിയാക്കി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; എംഎസ്എഫ് ജില്ല ഹരിത ജോ;സെക്രട്ടറി ഹയാന റഹ്മത്ത് അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം വെല്ലൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കുന്ന സമയത്താണ് ശരീരത്തെ സ്വയം നശിപ്പിച്ചു കളയുന്ന തരത്തിൽ ഉള്ള അണു ശരീരത്തിൽ കയറിയിട്ടുണ്ട് എന്ന് മനസ്സിലായത്, അത് തലച്ചോറിലേക്കും മറ്റും ബാധിക്കുകയായിരുന്നു. അനീമിയ ആണ് എന്നും മറ്റു പല അസുഖങ്ങളുടെ പേരും പരിശോധിച്ച ഡോക്ടർ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസത്തോളമായി ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.

ക്യാമ്പസ്സിലും ജീവിതത്തിലും പ്രവർത്തനം കൊണ്ടും ചടുലത കൊണ്ടും വിസ്മയിപ്പിച്ചാണ് ഇലാഹിയ കോളേജിലെ ഹരിത പ്രസിഡന്റ് എന്നതിൽ നിന്നും കോഴിക്കോട് ജില്ലാ ഭാരവാഹിത്വത്തിലേക്ക് ഹയാന കടന്നു വന്നത്.അഭിപ്രായങ്ങളിൽ ഉറപ്പും പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയും സ്വപ്നത്തിൽ വിശ്വാസവുമുള്ളവൾ.വരച്ചു വെച്ച വരകൾക്കപ്പുറവും ജീവിക്കാൻ ധൈര്യം കാണിച്ച ചിരിച്ച മുഖമുള്ള പെൺകുട്ടിയായിരുന്നു ഹയാന എന്ന് സഹാപാഠികൾ ഓർക്കുന്നു. ഒരുപാട് പ്രതീക്ഷകൾ ബാക്കിയാക്കിയാണ് അവൾ ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP