Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാണ്ഡ്യസഹോദരന്മാരുടെ പിതാവ് അന്തരിച്ചു; ഹിമാൻഷു പാണ്ഡ്യ അന്തരിച്ചത് ഹൃദായാഘാതത്തെത്തുടർന്ന്; അനുശോചനവുമായി പ്രമുഖർ

പാണ്ഡ്യസഹോദരന്മാരുടെ പിതാവ് അന്തരിച്ചു; ഹിമാൻഷു പാണ്ഡ്യ അന്തരിച്ചത് ഹൃദായാഘാതത്തെത്തുടർന്ന്; അനുശോചനവുമായി പ്രമുഖർ

സ്വന്തം ലേഖകൻ

ബറോഡ: ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടർന്നാണ് അന്ത്യം. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാണ്ഡ്യ സഹോദരന്മാരുടെ ക്രിക്കറ്റ് കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തി യാണ് പിതാവ് ഹിമാൻഷു പാണ്ഡ്യ. ഇക്കാര്യം ഇരുവരും അഭിമുഖങ്ങളിൽ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. സൂറത്തിൽ ബിസിനസ് നടത്തിയിരുന്ന ഹിമാൻഷു, അത് ഉപേക്ഷിച്ചാണ് മക്ക ളുടെ ക്രിക്കറ്റ് കരിയർ മാത്രം ലക്ഷ്യമിട്ട് വഡോദരയിലേക്ക് താമസം മാറിയത്. അവിടെ മുൻ ഇന്ത്യൻ താരം കിരൺ മോറെയുടെ ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് ഹാർദിക്കും ക്രുനാലും കരിയർ ആരംഭിക്കുന്നത്.

വിവിധ നഗരങ്ങളിലായി നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയെ നയി ക്കുന്ന ക്രുനാൽ പാണ്ഡ്യ, പിതാവിന്റെ മരണത്തെ തുടർന്ന് ബയോ സെക്യുർബബ്ൾ വിട്ട് വീട്ടി ലേക്ക് മടങ്ങി. താരം ടീം ക്യാംപ് വിട്ടതായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. അദ്ദേഹം ഇനി ടൂർണമെന്റിൽ കളിക്കാൻ സാധ്യതയില്ല.

അതേസമയം, ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിൽ അംഗമായിരുന്ന ഇളയ മകൻ ഹാർദിക് പാണ്ഡ്യ ഇപ്പോൾ നാട്ടിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമി ൽ ഇടം ലഭിക്കാതിരുന്ന പാണ്ഡ്യ, ലിമിറ്റഡ് ഓവർ മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി ഒരുങ്ങുന്നതിന് ഹാർദിക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്നില്ല.

പാണ്ഡ്യ സഹോദരന്മാരെ ആശ്വസിപ്പിച്ചും പിതാവിന് നിത്യശാന്തി നേർന്നും ദേശീയ ടീമിലെ സഹതാരങ്ങൾ ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP