Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിതനായ ശേഷവും രാജ്യത്തെ ഓക്‌സിജൻ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു നേതൃത്വം നൽകി; ഒടുവിൽ മടക്കവും കോവിഡിന് കീഴടങ്ങി; ഗുരുപ്രസാദ് മൊഹാപത്രയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖർ

കോവിഡ് ബാധിതനായ ശേഷവും രാജ്യത്തെ ഓക്‌സിജൻ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു നേതൃത്വം നൽകി;  ഒടുവിൽ മടക്കവും കോവിഡിന് കീഴടങ്ങി;  ഗുരുപ്രസാദ് മൊഹാപത്രയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര സെക്രട്ടറി (ഡിപിഐഐടി) ഗുരുപ്രസാദ് മൊഹാപത്രയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖർ. കോവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിച്ച ശേഷവും രാജ്യത്തെ ഓക്‌സിജൻ വിതരണമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു നേതൃത്വം നൽകിയിരുന്നു.

ഗുജറാത്ത് കേഡറിലെ 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം സൂറത്തിൽ മുനിസിപ്പൽ കമ്മിഷണറായി ഔദ്യോഗിക ജീവിതം തുടങ്ങി. കേന്ദ്ര വാണിജ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറി, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് 2019 ഓഗസ്റ്റിൽ ഡിപിഐഐടി സെക്രട്ടറിയായത്.

ഏപ്രിൽ പകുതിയോടെയാണ് അദ്ദേഹത്തെ കോവിഡ് ബാധയെത്തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP