Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഫുട്ബോൾ താരം ഫ്രാ​ൻ​സി​സ് ഇ​ഗ്നേ​ഷ്യ​സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; അന്ത്യം ബം​ഗ​ളൂ​രു​വി​ൽ വെച്ച്; കേരളത്തിന്റെയും ഇന്ത്യയുടെയും ​ഗോൾവല കാത്ത താരം വിടപറഞ്ഞത് 55മത്തെ വയസ്സിൽ

ഇന്ത്യൻ ഫുട്ബോൾ താരം ഫ്രാ​ൻ​സി​സ് ഇ​ഗ്നേ​ഷ്യ​സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; അന്ത്യം ബം​ഗ​ളൂ​രു​വി​ൽ വെച്ച്; കേരളത്തിന്റെയും ഇന്ത്യയുടെയും ​ഗോൾവല കാത്ത താരം വിടപറഞ്ഞത് 55മത്തെ വയസ്സിൽ

മറുനാടൻ ഡെസ്‌ക്‌

തൃ​ശൂ​ർ: പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം ഫ്രാ​ൻ​സി​സ് ഇ​ഗ്നേ​ഷ്യ​സ് (55) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇന്ത്യൻ ടീമിന്റെ മുൻ ​ഗോളിയായിരുന്നു ഫ്രാ​ൻ​സി​സ് ഇ​ഗ്നേ​ഷ്യ​സ്. ബം​ഗ​ളൂ​രു​വി​ലായിരുന്നു അന്ത്യം. ബം​ഗ​ളൂ​രു ഐ​ടി​ഐ ടീ​മം​ഗ​മാ​യി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​നും കേ​ര​ള​ത്തി​നും വേ​ണ്ടി സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഗോ​ൾ​വ​ല കാ​ത്തി​ട്ടു​ണ്ട്.

1983 ൽ ​ഫു​ട്ബാ​ൾ രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന ഫ്രാ​ൻ​സി​സ് ക്രൈ​സ്റ്റ് കോ​ള​ജ് ടീ​മി​ലൂ​ടെ​യാ​ണ് സ​ജീ​വ​മാ​യ​ത്. തു​ട​ർ​ന്നു കേ​ര​ള പോ​ലീ​സി​ൽ എ​ത്തി. വി.​പി.​സ​ത്യ​ൻ, സി.​വി. പാ​പ്പ​ച്ച​ൻ, കു​രി​കേ​ശ് മാ​ത്യു എ​ന്നി​വ​ർ​ക്കൊ​പ്പം ക​ളി​ച്ചി​ട്ടു​ള്ള ഫ്രാ​ൻ​സി​സ് ഒ​രു​ത​വ​ണ സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്റെ ഗോ​ളി​യാ​യി​രു​ന്നു. പി​ന്നി​ട് ബം​ഗ​ളൂ​രു ഐ​ടി​ഐ ടീ​മി​ലെ​ത്തി. തു​ട​ർ​ന്നു നി​ര​വ​ധി ത​വ​ണ ക​ർ​ണാ​ട​ക ടീ​മി​നു​വേ​ണ്ടി​യും സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ജ​ഴ്സി​യ​ണി​ഞ്ഞു. ഒ​രു ത​വ​ണ ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചു.

ക​ർ​ണാ​ട​ക ജൂ​ണി​യ​ർ ടീ​മി​ന്റെ കോ​ച്ചാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് പ​രേ​ത​നാ​യ ആ​ല​പ്പാ​ട്ട് ചൊ​വ്വൂ​ക്കാ​ര​ൻ ഇ​ഗ്നേ​ഷ്യ​സി​ന്റെ മ​ക​നാ​ണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP