Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ജീവനൊടുക്കി; സുഹൃത്തുക്കളുടെ പ്രിയപ്പെട്ട ഉംബ്രിയുടെ മൃതദേഹം കണ്ടെത്തിയത് ആലപ്പുഴയിലെ വിട്ടിൽ; വിടപറഞ്ഞത് മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത ക്രിക്കറ്റർ

മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ജീവനൊടുക്കി; സുഹൃത്തുക്കളുടെ പ്രിയപ്പെട്ട ഉംബ്രിയുടെ മൃതദേഹം കണ്ടെത്തിയത് ആലപ്പുഴയിലെ വിട്ടിൽ; വിടപറഞ്ഞത് മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത ക്രിക്കറ്റർ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: മുൻ കേരളാ രഞ്ജി താരം എം സുരേഷ് കുമാർ ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരമാണ്.

1973 ഏപ്രിൽ 19 നാണ് എം.സുരേഷ് കുമാർ ആലപ്പുഴയിൽ ജനിച്ചത്. 72 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 15 വർഷത്തോളം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിൽ 1,657 റൺസും 196 വിക്കറ്റും നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയും 12 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ താരമാണ്. കേരള ടീമിനുവേണ്ടി 52 മത്സരങ്ങളും റെയിൽവെയ്‌ക്ക് വേണ്ടി 17 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മികച്ച ഫീൽഡറായിരുന്നു.

സുഹൃത്തുക്കൾക്കിടയിൽ ഉംബ്രി എന്നറിയപ്പെട്ടിരുന്ന സുരേഷ് 1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്‌ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്‌ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ചുറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്‌നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു സുരേഷ്. അന്ന് 12 വിക്കറ്റുകളുമായി കേരള വിജയത്തിന് ചുക്കാൻ പിടിച്ചതും സുരേഷായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP