Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത കെ.കെ.ഉഷ അന്തരിച്ചു; ജസ്റ്റിസ് ഉഷ ചീഫ് ജസ്റ്റിസ് പദവി വഹിച്ചത് 2000-2001 വർഷത്തെ കാലയളവിൽ; വിരമിച്ച ശേഷം കസ്റ്റംസ്, സെൻട്രൽ എക്‌സൈസ് ട്രിബ്യൂണൽ ചെയർപേഴ്‌സൺ സ്ഥാനവും വഹിച്ചു; വിട പറഞ്ഞത് സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ ഇടപെടൽ നടത്തിയ നിയമ വിദഗ്ധ

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത കെ.കെ.ഉഷ അന്തരിച്ചു; ജസ്റ്റിസ് ഉഷ ചീഫ് ജസ്റ്റിസ് പദവി വഹിച്ചത് 2000-2001 വർഷത്തെ കാലയളവിൽ; വിരമിച്ച ശേഷം കസ്റ്റംസ്, സെൻട്രൽ എക്‌സൈസ് ട്രിബ്യൂണൽ ചെയർപേഴ്‌സൺ സ്ഥാനവും വഹിച്ചു; വിട പറഞ്ഞത് സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ ഇടപെടൽ നടത്തിയ നിയമ വിദഗ്ധ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1991 മുതൽ 2001 വരെ ഹൈക്കോടതിയിൽ പ്രവർത്തിച്ചു. 1961 ലാണ് അഭിഭാഷകയായി കെ കെ ഉഷ എൻ റോൾ ചെയ്തത്. 1979 ൽ ഗവൺമെന്റ് പ്ലീഡറായി കേരള ഹൈക്കോടതിയിൽ നിയമിതയായി. പിന്നീട് ജഡ്ജായും ഹൈക്കോടതിചീഫ് ജസ്റ്റിസ് ആയും 1991 ഫെബ്രുവരി മുതൽ 2001 ജൂലൈ മൂന്നുവരെ ജസ്റ്റിസ് കെ കെ ഉഷ സേവനം അനുഷ്ഠിച്ചു. 2000 മുതൽ 2001 വരെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസായി കെ കെ ഉഷ സേവനം അനുഷ്ടിച്ചത്.

കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായിരുന്നു കെ കെ ഉഷ.ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച കെ കെ ഉഷ 2001 മുതൽ 2004 വരെ ഡൽഹി കേന്ദ്രമായ കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബുണൽ പ്രസിഡന്റായിരുന്നു. ജർമനിയിലെ ഹാംബർഗിൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വുമൺ ലോയേഴ്സ് കൺവെൻഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കെ കെ ഉഷ പങ്കെടുത്തിരുന്നു.

നിരവധി രാജ്യാന്തര കൺവൻഷനുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. ഒഡിഷയിലെയും മണിപ്പൂരിലെയും മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്വേഷിച്ച ഇന്ത്യൻ പീപ്പിൾസ് ട്രിബ്യൂണലി(ഐപിടി)ന്റെ ഭാഗമായിരുന്നു. സ്ത്രീകളുടെ വിഷയത്തിൽ സ്ത്രീപക്ഷ കാഴ്‌ച്ചപ്പാടോടെ നിന്നും പ്രവർത്തിച്ച വ്യക്തിയായിരുന്നു അവർ. ആലുവ കേന്ദ്രീകരിച്ചുള്ള ശ്രീനാരായണ ഗിരി എന്നറിയപ്പെടുന്ന ശ്രീനാരായണ സേവിക സമാജത്തിന്റെ പ്രവർത്തനങ്ങളിലും നേതൃസ്ഥാനം വഹിച്ചു.

1961-ൽ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരൻ 1979-ൽ ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായി നിയമിതയായി. തൃശൂരിൽ 1939 ജൂലൈ മൂന്നിനായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരനാണ് ഭർത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികളാണിവർ. മക്കൾ: ലക്ഷ്മി (യുഎസ്), കാർത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കൾ: ഗോപാൽ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).

അനുശോചിച്ച് മുഖ്യമന്ത്രി

നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ.കെ.ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്.

സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്‌നത്തിലൂടെ ശോഭിച്ചതും.

സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP