Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

സെഞ്ച്വറി ഫിലിംസ് ഉടമ രാജു മാത്യു അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്ത തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; അവസാനം നിർമ്മിച്ചത് ഫഹദ് നായകനായ അതിരൻ

സെഞ്ച്വറി ഫിലിംസ് ഉടമ രാജു മാത്യു അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്ത തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; അവസാനം നിർമ്മിച്ചത് ഫഹദ് നായകനായ അതിരൻ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പ്രമുഖ സിനിമാ നിർമ്മാതാവ് രാജു മാത്യു(82)അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്ത തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സെഞ്ച്വറി ഫിലിംസ് ഉടമയാണ് രാജു മാത്യു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റാണ്.ഫഹദ് ഫാസിൽ ചിത്രമായ 'അതിരനാണ്' അവസാനമായി നിർമ്മിച്ച ചിത്രം.കാര്യം നിസ്സാരം, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നാടോടിക്കാറ്റ്, ആര്യൻ, അടിയൊഴുക്കുകൾ, സസ്നേഹം, തന്മാത്ര തുടങ്ങിയ നിരവധി ചിത്രങ്ങൾ സെഞ്ചു്വറിയിൽ നിന്ന് പുറത്തുവന്നു.

അദ്ദേഹത്തിന്റെ 45-ാമത്തെ ചിത്രമായിരുന്നു അതിരൻ. മനോഹരം,വികൃതി എന്നിയാണ് അവസാനമായി സെഞ്ച്വറി ഫിലിംസ് തീയേറ്ററിൽ വിതരണത്തിന് എത്തിച്ച ചിത്രങ്ങൾ. വിതരണത്തിന് തയാറാകുന്ന 'കുഞ്ഞൽദോ'യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്.1982 ൽ ബാലചന്ദ്രമേനോന്റെ കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറി ഫിലിംസ് വെള്ളിത്തിരയിലെത്തുന്നത്.

നിർമ്മിച്ചതിലും ഏറെ ചിത്രങ്ങൾ സിനിമകൾ വിതരണം ചെയ്തു. കാണാമറയത്ത് എന്ന സിനിമ 'അനോഘാ റിഷ്ത' എന്നപേരിൽ ഹിന്ദിയിലും നിർമ്മിച്ചു. സിനിമാരംഗത്തെ അച്ചടക്കമില്ലായ്മയിൽ മനംമടുത്ത് വിട്ടുനിന്ന രാജുമാത്യു, പിന്നീട് തന്മാത്രയിലൂടെയാണ് തിരിച്ചുവന്നത്.പരേതയായ ലില്ലി മാത്യുവാണ് ഭാര്യ.മക്കൾ: അഞ്ജന ജേക്കബ്, രഞ്ജന മാത്യൂ (ഇരുവരും വിദേശത്താണ് ). ശവസംസ്‌കാരം പിന്നീട് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP