Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

മരുന്നുകളും കൈവിട്ടു; എൻഡോസൾഫാൻ ദുരിതബാധിത ധന്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; വീടെന്ന ധന്യയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയത് സുരേഷ്‌ഗോപി

മരുന്നുകളും കൈവിട്ടു; എൻഡോസൾഫാൻ ദുരിതബാധിത ധന്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; വീടെന്ന ധന്യയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയത് സുരേഷ്‌ഗോപി

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട് എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു. കിഴക്കുംകര അതിയാമ്പൂർ റോഡിലെ നളിനിയുടെ മകൾ ധന്യ (27) ആണു മരിച്ചത്. ധന്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് സാഹിത്യവേദി നടൻ സുരേഷ് ഗോപിയുടെ സഹായത്തോടെ പണിതു നൽകിയ വീട്ടിലാണു ധന്യയും അമ്മ നളിനിയും കഴിഞ്ഞിരുന്നത്.

തിരുവനന്തപുരത്തു നടന്ന സമരത്തിലാണു ധന്യയെ സുരേഷ് ഗോപി പരിചയപ്പെടുന്നത്.വീടില്ലെന്ന് അറിഞ്ഞതോടെ സുരേഷ് ഗോപി സഹായവുമായി എത്തുകയായിരുന്നു. വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ സുരേഷ് ഗോപി നേരിട്ടെത്തുകയും ചെയ്തു. പിന്നീട് ജില്ലയിൽ വരുമ്പോൾ അദ്ദേഹം ധന്യയുടെ സുഖവിവരങ്ങൾ നേരിട്ട് അറിയാനും ശ്രമിച്ചിരുന്നു.

സുരേഷ് ഗോപിയുടെ സഹായത്തോടെ നിർമ്മിച്ച വീടായതിനാൽ വീടിന് 'ഗോപീഥം' എന്നാണു പേര് നൽകിയത്. മരുന്നുകൾ കൊണ്ടു ജീവൻ നിലനിർത്തിയ വ്യക്തിയായിരുന്നു ധന്യ. സംസാരശേഷിയും ചലന ശേഷിയുമുണ്ടായിരുന്നില്ല. അവസാന നാളുകളിൽ ട്യൂബ് വഴിയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. സഹോദരി: ഗീതു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP