Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മരിച്ച നിലയിൽ; ജനറൽ സർജറി അസോ.പ്രൊഫ.മിനി മോളെ കണ്ടെത്തിയത് ലാബിന് സമീപമുള്ള കാറിനുള്ളിൽ; ഡോക്ടറെ കാണാതായത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മരിച്ച നിലയിൽ; ജനറൽ സർജറി അസോ.പ്രൊഫ.മിനി മോളെ കണ്ടെത്തിയത് ലാബിന് സമീപമുള്ള കാറിനുള്ളിൽ; ഡോക്ടറെ കാണാതായത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർ മിനി മോളെയാണ് ലാബിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ വൈകുന്നേരം മുതൽ അന്വേഷണം നടത്തി വരികയായിരുന്നു. അഞ്ചുമണിക്ക് ശേഷമാണ് ഇവരെ കാണാതായത്.45 വയസുള്ള ഡോ.മിനി മോൾ ജനറൽ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ഡോ.മിനിമോളുടെ ഭർത്താവ് ബിനുവും മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. ശ്രീകാര്യം അലത്തറയിൽ ഭർത്താവിന്റെ വീട്ടിലാണ് ഡോ.മിനി മോൾ താമസിച്ചുവന്നിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് കേസെടുത്ത ശ്രീകാര്യം പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP