Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കറുടെ മകളും മാധ്യമ പ്രവർത്തകയുമായ ബിന്ദു ഭാസ്‌കർ അന്തരിച്ചു; ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക്‌സ് ടൈംസിലും ഫ്രണ്ട് ലൈനിലും ജോലി ചെയ്ത ബിന്ദുവിനെ മരണം വിളിക്കുന്നത് ചെന്നൈ ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസത്തിലെ പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കവേ; കാൻസർ ബാധിച്ച് ഒരു കൊല്ലമായി ചികിൽസയിലായിരുന്ന ബിന്ദുവിന് ഇന്ന് ചെന്നൈയിൽ അന്ത്യവിശ്രമം

മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കറുടെ മകളും മാധ്യമ പ്രവർത്തകയുമായ ബിന്ദു ഭാസ്‌കർ അന്തരിച്ചു; ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക്‌സ് ടൈംസിലും ഫ്രണ്ട് ലൈനിലും ജോലി ചെയ്ത ബിന്ദുവിനെ മരണം വിളിക്കുന്നത് ചെന്നൈ ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസത്തിലെ പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കവേ; കാൻസർ ബാധിച്ച് ഒരു കൊല്ലമായി ചികിൽസയിലായിരുന്ന ബിന്ദുവിന് ഇന്ന് ചെന്നൈയിൽ അന്ത്യവിശ്രമം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കറുടെ മകളും മാധ്യമ പ്രവർത്തകയുമായ ബിന്ദു ഭാസ്‌കർ അന്തരിച്ചു. ഒരു വർഷമായി കാൻസർ രോഗം ബാധിച്ച ബിന്ദുവിന്റെ മരണം സംഭവിച്ചത് ഇന്ന് രാവിലെയാണ്. ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക്‌സ് ടൈംസിലും ഫ്രണ്ട് ലൈനിലും ജോലി ചെയ്തിട്ടുള്ള ബിന്ദു ചെന്നൈ ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസത്തിലെ പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ബിആർപി ഭാസ്‌കറുടെ ഏക മകളാണ് ബിന്ദു.

കാൻസർ ബാധിച്ച് ഒരു കൊല്ലമായി ചികിൽസയിലായിരുന്ന ബിന്ദു രോഗത്തെ മാനസിക കരുത്തുമായാണ് ചെറുത്തത്. ഇതിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് വൈകിട്ട് ചെന്നൈ ബസന്ദ് നഗറിലാണ് സംസ്‌കാരം നടക്കുക. അമ്പത്തിയഞ്ചുകാരിയായ ബിന്ദുവിന്റെ ഭർത്താവ് ഡോ. കെ എസ് ബാലാജിയാണ്. ഒരു മകളുമുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും ഡൽഹിയിലുമായായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. അതിന് ശേഷം ജേർണലിസത്തിലേക്ക് ശ്രദ്ധ തിരിച്ചു. അച്ഛന്റെ വഴി പത്രപ്രവർത്തനത്തിന് എത്തി മികവ് കാട്ടുകയും ചെയ്തു.

ചെന്നൈയിലെ സ്റ്റെല്ല മരീസ് കോളേജിൽ നിന്നായിരുന്നു ഡിഗ്രി പൂർത്തിയാക്കിയത്. ഇതിന് ശേഷം ഡൽഹിയിലെ ടൈംസ് റിസർച്ച് ഫൗണ്ടേഷൻ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ പഠനം. ഇന്ത്യൻ എബ്രോഡ് വീക്കിയിൽ ഇന്റേൺഷിപ്പും ചെയ്തു. ന്യൂയോർക്കിലായിരുന്നു അന്ന് ജോലിയെടുത്തത്. അതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയിലേക്ക് മാറി. ബംഗളുരുവിൽ എക്കണോമിക്‌സ് ടൈംസിലും ജോലി ചെയ്തു. തൊണ്ണൂറുകളിൽ ഫ്രണ്ട് ലൈനിന്റെ ലേഖികയായി കേരളത്തിലെത്തി. സിസ്റ്റർ അഭയയുടെ കൊലപാതകവും ചേകന്നൂർ മൗലവിയുടെ തിരോധാനവുമെല്ലാം ദേശീയ ശ്രദ്ധയിൽ കൊണ്ടു വന്നത് ബിന്ദുവിന്റെ റിപ്പോർട്ടുകളാണ്.

ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള മൈ വോട്ട് കൗണ്ടസ് എന്ന പുസ്തകവും ശ്രദ്ധേയമായി. ചീഫ് കോപ്പി എഡിറ്ററായിരിക്കെ ഫ്രണ്ട് ലൈൻ വിട്ട ബിന്ദു ഹിന്ദുസ്ഥാൻ ടൈംസ് പോർട്ടലിന്റെ റീജിയണൽ എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്. 2002ന് ശേഷം മാധ്യമ അദ്ധ്യാപനത്തിലും ഗവേഷണത്തിനും ആയി സമയം മാറ്റി വച്ചു. ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ അസോസിയേറ്റ് പ്രൊഫസറായി തുടക്കം. പിന്നീട് പ്രിന്റ് വിഭാഗത്തിന്റെ തലപ്പത്തും എത്തി. ഡീനും ന്യൂസ് മീഡിയ ഹെഡുമായി. പ്രൊഫസറായി പ്രവർത്തിക്കവേയാണ് രോഗം ബാധിച്ചത്. അപ്പോഴും പതറാത്ത മാനസിക കരുത്തുമായി രോഗത്തെ നേരിട്ടു.

1964 ഒക്ടോബർ 4ന് ഡൽഹിയിലായിരുന്നു ബിന്ദു ഭാസ്‌കറിന്റെ ജനനം. ബിആർപി ഭാസ്‌കർ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മകളുടെ മരണ വിവരവും പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP