Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നാം തരംഗം മുതൽ പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളിയായത് സ്വന്തം ജീവൻ പോലും വകവെക്കാതെ; പഞ്ചായത്തിലെ റാപ്പിഡ് റസ്‌പോൺസ് ടീമംഗമായി സംസ്‌കാരച്ചടങ്ങളിലുൾപ്പടെ നേരിട്ട് സാന്നിദ്ധ്യമായി; നാടിന്റെ നൊമ്പരമായി ആശ മടങ്ങുന്നത് കോവിഡിനെ അതിജീവിക്കനാകാതെ

ഒന്നാം തരംഗം മുതൽ പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളിയായത് സ്വന്തം ജീവൻ പോലും വകവെക്കാതെ; പഞ്ചായത്തിലെ റാപ്പിഡ് റസ്‌പോൺസ് ടീമംഗമായി സംസ്‌കാരച്ചടങ്ങളിലുൾപ്പടെ നേരിട്ട് സാന്നിദ്ധ്യമായി; നാടിന്റെ നൊമ്പരമായി ആശ മടങ്ങുന്നത് കോവിഡിനെ അതിജീവിക്കനാകാതെ

മറുനാടൻ മലയാളി ബ്യൂറോ

ബാലരാമപുരം: തന്റെ ജീവൻ പോലും വകവെക്കാതെ മറ്റുള്ളവരുടെ രോഗ ശുശ്രൂഷയ്ക്കും സഹായത്തിനുമായി മുന്നിട്ടിറങ്ങിയ ആശ ഒടുവിൽ കോവിഡ് കീഴടങ്ങി മടങ്ങുമ്പോൾ അ വിയോഗം നാടിന്റെ തന്നെ നൊമ്പരമാകുകയാണ്.കോവിഡ് ഒന്നാം തരംഗം മുതൽ തന്റെ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ആശ എന്ന 24 കാരി.

പോസിറ്റീവ് ആയവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും അവർക്ക് മരുന്നും മറ്റ് സാധനങ്ങളും വീടുകളിൽ എത്തിക്കുന്നതിനും മുന്നിൽ നിന്നിരുന്നു. സംസ്‌കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.കോവിഡ് മുക്തരായവരുടെ വീട്ടിൽ അണുനശീകരണത്തിന് വരെ ആശ തന്റെ സഹപ്രവർത്തകർക്കൊപ്പം സജീവമായിരുന്നു.

ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ എപ്പഴോ കോവിഡ് ആശയെയും പിടികൂടി. ആദ്യമൊന്നും വലിയ പ്രശ്‌നങ്ങൾ തോന്നിയില്ലെങ്കിലുംതിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാലരാമപുരത്തും നെയ്യാറ്റിൻകരയിലും ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ആശ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പാറശാല ചെറുവാരക്കോണത്തെ സ്വകാര്യ ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർത്ഥിയായിരുന്നു ബാലരാമപുരം വില്ലിക്കുളം തലയൽ മേലെതട്ട് വീട്ടിൽ സുരേന്ദ്രൻഷൈലജ ദമ്പതികളുടെ മകൾ എസ്.ആർ.ആശ ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖല കമ്മിറ്റി അംഗവും എസ്എഫ്‌ഐ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. സഹോദരങ്ങൾ: അജേഷ്, ആർഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP