Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലപ്പുറത്തുകൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച വയോധികൻ മന്ത്രി ജലീലിന്റെ പേഴ്സണൽ സ്റ്റാഫംഗം നാസറിന്റെ പിതാവ്; 80 കാരൻ അമ്മൂട്ടിയുടെ ആദ്യപരിശോധനാഫലം നെഗറ്റീവ്; നിരീക്ഷണത്തിൽ ഏർപ്പെടുത്തിയത് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തുകൊവിഡ് സ്ഥിരീകരിച്ച ആൾക്കൊപ്പം സഞ്ചരിച്ചതോടെ

മലപ്പുറത്തുകൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച വയോധികൻ മന്ത്രി ജലീലിന്റെ പേഴ്സണൽ സ്റ്റാഫംഗം നാസറിന്റെ പിതാവ്; 80 കാരൻ അമ്മൂട്ടിയുടെ ആദ്യപരിശോധനാഫലം നെഗറ്റീവ്; നിരീക്ഷണത്തിൽ ഏർപ്പെടുത്തിയത് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തുകൊവിഡ് സ്ഥിരീകരിച്ച ആൾക്കൊപ്പം സഞ്ചരിച്ചതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തുകൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച വൃദ്ധൻ മന്ത്രി ജലീലിന്റെ പേഴ്സണൽ സ്റ്റാഫംഗം നാസറിന്റെ പിതാവ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തുകൊവിഡ് സ്ഥിരീകരിച്ച ആൾക്കൊപ്പം കോട്ടയ്ക്കലിൽ നിന്നും എടപ്പാൾ വരെ 30 കലോമീറ്ററിലധികം ദൂരം വാഹനത്തിൽ സഞ്ചരിച്ചതിനെ തുടർന്നാണ് നിരീക്ഷണമേർപ്പെടുത്തിയിരുന്നത്. കൊവിഡ് സംശയിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന എടപ്പാൾ സ്വദേശി ഇന്നാണ് മരിച്ചത്.

വട്ടംകുളം ചേകന്നൂർ സ്വദേശിയായ അമ്മുട്ടി (80)ആണ് ശനിയാഴ്‌ച്ച പുലർച്ചെ രണ്ടിന് മരിച്ചത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തുകൊവിഡ് സ്ഥിരീകരിച്ച ആൾക്കൊപ്പം കോട്ടയ്ക്കലിൽ നിന്നും എടപ്പാൾ വരെ 30 കലോമീറ്ററിലധികം ദൂരം വാഹനത്തിൽ സഞ്ചരിച്ചതിനെ തുടർന്നാണ് നിരീക്ഷണമേർപ്പെടുത്തിയത്. അമ്മുട്ടിയുടെ പരശോധനാ ഫലം നെഗറ്റീവായിരുന്നു. ആലപ്പുഴ എൻ.ഐ.വിയിൽ നിന്ന് അവസാനഫലം കൂടി കിട്ടിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കൂ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്‌ച്ച മുമ്പ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് അഞ്ചുദിവസം മുമ്പാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊവിഡ് പരശോധന ഫലം നെഗറ്റീവായിരുന്നെന്നും മറ്റ് അസുഖങ്ങൾ ഉള്ളതിനാലാണ് ആശുപത്രിയിൽ തങ്ങിയതെന്ന് ഡി.എം.ഒ ഡോ. കെ.സക്കീന പറഞ്ഞു. മന്ത്രി കെ.ടി.ജലീലിന്റെ പേഴ്സണൽ സ്റ്റാഫംഗം നാസറിന്റെ പിതാവാണ് മരിച്ച അമ്മുട്ടി. ഭാര്യ: പരേതയായ ഫാത്തിമ. മറ്റുമക്കൾ: ജലീൽ, ഷാഹുൽ ഹമീദ് (ഇരുവരും തൃച്ചി ) മുസ്തഫ (അബുദാബി), ആയിഷ, മുജീബ് (ചെന്നൈ). മരുമക്കൾ: റാബിയ, കുഞ്ഞുമൊയ്തു അലി, റഷീദാ, നസ്രിൻ, ഷറഫുന്നീസ, സാജിത.

അതേ സമയം കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായ രണ്ട് പേർ കൂടി ഇന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി മഞ്ഞമാട്ടിൽ അബ്ദുൾ ഹക്കീം (33), കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി കോഴിക്കൽ മുഹമ്മദലി (48) എന്നിവരാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 11 ആയി. നിലവിൽ ഏഴ് പേരാണ് രോഗബാധിതരായി ഐസൊലേഷനിൽ ചികിത്സയിൽ തുടരുന്നു. മാർച്ച് 11, 12 തീയ്യതികളിൽ ഡൽഹി നിസാമുദ്ദീനിലെ സമ്മളനത്തിൽ പങ്കെടുത്ത് മടങ്ങിയ ചെമ്മാട് സ്വദേശി അബ്ദുൾ ഹക്കീമിന് ഏപ്രിൽ ആറിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി മുഹമ്മദലിക്ക് ഏപ്രിൽ 10 നും രോഗബാധ സ്ഥിരീകരിച്ചു.

ഇയാളും നിസാമുദ്ദീൻ സമ്മേളനത്തൽ പങ്കെടുത്താണ് നാട്ടിൽ തിരിച്ചെത്തിയിരുന്നത്. രോഗബാധ സ്ഥിരീകരിച്ച ശേഷം ഇരുവരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തങ്ങൾക്ക് ഉറപ്പാക്കിയ കരുതലിനും മികച്ച ചികിത്സക്കും ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും നന്ദി പറഞ്ഞു.

ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരോടും കടപ്പാടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും കലക്ടറേറ്റിൽ നിന്നും ദിവസവും തങ്ങളെ തേടിയെത്തുന്ന ഫോൺ കോളുകൾ ആത്മവിശ്വാസം വർധിപ്പിച്ചെന്നും ഹക്കീമും മുഹമ്മദലിയും പറഞ്ഞു. പോകുന്നതിന് മുമ്പ് ഒരു ആഗ്രഹവും കൂടി ഇവർ പങ്കുവച്ചു, എല്ലാം ശരിയായതിന് ശേഷം മുഖം കാണാതെ പരിചരിച്ച ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ചേർത്തൊരു ഒത്തുചേരൽ. വീട്ടിലെത്തിയാലും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം തങ്ങൾ പ്രത്യേക നിരീക്ഷണത്തിൽ തുടരുമെന്ന് ഇരുവരും അറിയിച്ചു.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്നാണ് ഇരുവരേയും യാത്രയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP