Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴയത്ത് ഫുട്ബോൾ കളിച്ചതോടെ പിടിച്ച പനി പിന്നീട് വഷളായി; സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം വിളപ്പിൽ സ്വദേശി സൂരജ് കൃഷ്ണ

മഴയത്ത് ഫുട്ബോൾ കളിച്ചതോടെ പിടിച്ച പനി പിന്നീട് വഷളായി; സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം വിളപ്പിൽ സ്വദേശി സൂരജ് കൃഷ്ണ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥി സൂരജ് കൃഷ്ണ (21) കോവിഡ് -19 ബാധിച്ച് അന്തരിച്ചു. കൊല്ലം ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബിടെക് കമ്പ്യൂട്ടർ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

യൂണിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിനാൽ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്.

താൽക്കാലികമായി ഓൺലൈൻ ക്ലാസുകൾ നിർത്തിയതിന് ശേഷം മൂന്ന് ദിവസം മുൻപ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്ബോൾ കളിച്ചതിനെ തുടർന്ന് പനി പിടിച്ചിരുന്നു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടു കൂടി കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ വിളപ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

രക്തത്തിൽ ഓക്സിജൻ കുറഞ്ഞതിനാൽ ആരോഗ്യനിലയിൽ വ്യത്യാസമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 6 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു.

കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്ന സൂരജ് ഒരു മികച്ച എൻ സി സി കേഡറ്റായിരുന്നു. 2015-ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. സൂരജിന്റെ മരണത്തിൽ വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അനുശോചനം രേഖപ്പെടുത്തി. വട്ടിയൂർക്കാവ് വിളപ്പിൽ പഞ്ചായത്തിൽ 'നീലാംബരി'യിൽ ഡ്രൈവറായ സുരേഷ് കുമാർ കെ യുടെയും വീട്ടമ്മയായ മഞ്ജുഷയുടെയും മകനാണ് സൂരജ്. സഹോദരി ആര്യ കൃഷ്ണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP