Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവല്ലയിൽ ഗാർഹിക നിരീക്ഷണത്തിൽ ഇരുന്നയാൾ മരിച്ചു; മരണമടഞ്ഞത് ഹൈദ്രബാദിൽ നിന്നെത്തിയ 62കാരനായ വിജയകുമാർ; ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരും ആശുപത്രിയിൽ എത്തിച്ചവരും നിരീക്ഷണത്തിൽ; സ്രവ പരിശോധനാ ഫലം ലഭിച്ച ശേഷം സംസ്‌കാരം

തിരുവല്ലയിൽ ഗാർഹിക നിരീക്ഷണത്തിൽ ഇരുന്നയാൾ മരിച്ചു; മരണമടഞ്ഞത് ഹൈദ്രബാദിൽ നിന്നെത്തിയ 62കാരനായ വിജയകുമാർ; ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരും ആശുപത്രിയിൽ എത്തിച്ചവരും നിരീക്ഷണത്തിൽ; സ്രവ പരിശോധനാ ഫലം ലഭിച്ച ശേഷം സംസ്‌കാരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാർഹിക നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. തിരുവല്ല നെടുമ്പ്രം പഞ്ചായത്തിൽ 5-ാം വാർഡിൽ നോബിൾ ഹൗസിൽ വിജയകുമാർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ശ്വാസതടസത്തെ തുടർന്ന് മുറിക്കുള്ളിൽ കുഴഞ്ഞു വീണ വിജയകുമാറിനെ ബന്ധുക്കൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.

തുടർന്ന് കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം ആറരയോടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. എയർഫോഴ്‌സിൽ ഉദ്യോഗസ്ഥയായ മകളെ സന്ദർശിക്കാനായി രണ്ടു മാസം മുമ്പാണ് ഭാര്യയെയും കൂട്ടി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ വിജയകുമാർ മാർച്ച് 23 ന് തനിച്ച് നാട്ടിൽ മടങ്ങിയെത്തിയിരുന്നു. തുടർന്ന് ഗാർഹിക നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു വിജയകുമാറെന്ന് ബന്ധുക്കൾ പറഞ്ഞു.

വിജയകുമാറിന് പ്രാഥമിക ചികിത്സ നൽകിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അടക്കം ആറ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം അണുവിമുക്തമാകുകയും ചെയ്തിട്ടുണ്ട്. വിജയകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സഹോദരൻ ശ്രീകുമാറിനെ അടക്കം നാലുപേരെയും ഗാർഹിക നിരീക്ഷണത്തിലാക്കിയിട്ടുണ്. ഭാര്യ: നെടുമ്പ്രം പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന രമാദേവി വിജയകുമാർ, മക്കൾ : നോബിൾ . രോഹിത് , ബ്രൈറ്റി . മരുമക്കൾ : ശ്യാം ബാലചന്ദ്രൻ , മീര. സ്രവ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ സംസ്‌കാരം അടക്കമുള്ള നടപടികൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാവു എന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP