Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യയിൽ ആലപ്പുഴ സ്വദേശി കോവിഡ്-19 ബാധിച്ച് മരിച്ചു; ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാൻ മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സൗദി അറേബ്യയിൽ ആലപ്പുഴ സ്വദേശി കോവിഡ്-19 ബാധിച്ച് മരിച്ചു; ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാൻ മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ആലപ്പുഴ സ്വദേശി കോവിഡ്-19 ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചു. ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാൻ(48) ആണ് മരിച്ചത്. ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ വച്ചാണ് മരണം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ്: മുഹമ്മദ് റാവുത്തർ. ഭാര്യ: റംല. മക്കൾ: ബിൻഹാജ്, ബിലാൽ.

സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഞായറാഴ്​ച​ മൂന്നുപേരാണ് മരിച്ചത്. മരിച്ചവർ 39നും 72നും ഇടയിൽ ​പ്രായമുള്ളവരാണ്​. ആകെ മരണസംഖ്യ 137 ആയി. ഗുരുതരാവസ്ഥയിൽ 115 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. പുതുതായി 1223 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ ​വൈറസ്​ ബാധിതരുടെ എണ്ണം 17522 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചികിത്സയിലുള്ളത്​ 15026 പേരാണ്​. 142 ​േ​പർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2357 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്​. രാജ്യത്ത്​ ഇപ്പോഴും വൈറസ്​ സജീവ സാന്നിദ്ധ്യമുണ്ടെന്നും രോഗം പടരുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നെണ്ടെന്നും ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി പറഞ്ഞു. സൂഖുകളിൽ രോഗപകർച്ചയുടെ സാധ്യത 77 ശതമാനമാണ്​. സൂപർമാർക്കറ്റ്​, ഫാർമസികൾ തുടങ്ങിയ ഇടങ്ങളിൽ 45 ശതമാനവും ജോലി സ്ഥലങ്ങളിൽ 48 ശതമാനവുമാണ്​ പൊതുസമ്പർക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP