Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടുവള്ളി മദ്രസാ ബസാറിൽ രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത് പതിമംഗലം സ്വദേശി സികെ അസീസ്; അപകടമുണ്ടായത് വയനാട്ടിൽ നിന്നും ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാർ മരത്തിൽ ഇടിച്ച്

കൊടുവള്ളി മദ്രസാ ബസാറിൽ രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത് പതിമംഗലം സ്വദേശി സികെ അസീസ്; അപകടമുണ്ടായത് വയനാട്ടിൽ നിന്നും ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാർ മരത്തിൽ ഇടിച്ച്

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയിൽ കാർ മരത്തിലിടിച്ച് കാറോടിച്ചിരുന്നയാൾ മരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ പരേതരായ മൊയ്തീൻ ഹാജി-ആസ്യ ദമ്പതികളുടെ മകൻ സി.കെ അസീസ് (55) ആണ് മരണപ്പെട്ടത്.

വയനാട് കമ്പളക്കാടുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് പതിമംഗലം ജുമാമസ്ജിദിൽ നടക്കും. റസിയയാണ് മരണപ്പെട്ട അസീസിന്റെ ഭാര്യ. റിസ്വാന, റിൻഷാദ് എന്നിവർ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP