Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയോട് ഏറ്റവും അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരൻ; ലാരി കോളിൻസിനൊപ്പം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് രചിച്ച ഗ്രന്ഥകർത്താവ്; രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വം

ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയോട് ഏറ്റവും അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരൻ; ലാരി കോളിൻസിനൊപ്പം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് രചിച്ച ഗ്രന്ഥകർത്താവ്; രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വം

മറുനാടൻ ഡെസ്‌ക്‌

പാരീസ്: വിശ്വ വിഖ്യാദനായ പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊൽക്കത്തയിലെ ജീവിതം ആധാരമാക്കി ഡൊമിനിക് ലാപിയർ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു. 1985- ലാണ് കൊൽക്കത്തയിലെ ഒരു റിക്ഷാ വലിക്കുന്നയാളുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിറ്റി ഓഫ് ജോയ് എഴുതുന്നത്.

ലാപിയർ, ലാരി കോളിൻസിനൊപ്പം ചേർന്ന് രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് മലയാളത്തിൽ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

1992-ൽ സിറ്റി ഓഫ് ജോയിയെ അധികരിച്ച് പാട്രിക് സ്വെയ്സിനെ നായകനാക്കി റോളണ്ട് ജോഫ് ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുവരും ചേർന്ന് രചിച്ച ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിങ് ( 1968), ഒ ജറുസലേം (1972), ദ ഫിഫ്ത് ഹോഴ്‌സ്മാൻ (1980), ത്രില്ലറായ ഈസ് ന്യൂ യോർക്ക് ബേണിങ് എന്നിവയും ഏറെ പ്രശസ്തമാണ്. ക്ഷയരോഗവും കുഷ്ഠരോഗവും ബാധിച്ച രോഗികൾക്കാണ് അദ്ദേഹം പുസ്തകങ്ങളിൽനിന്നുള്ള തന്റെ സമ്പാദ്യം ചിലവഴിച്ചിരുന്നത്.

2008-ൽ രാജ്യം പത്മഭൂഷൺ നൽകി ഡൊമിനിക് ലാപിയറെ ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP