Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടി മേഘ്‌നാ രാജിന്റെ ഭർത്താവും കന്നട താരവുമായി ചിരഞ്ജീവി സർജ അന്തരിച്ചു; പ്രിയനടന്റെ വിയോഗം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിക്കവെ; നടന്റെ മരണ വാർത്ത വിശ്വാസിക്കാനാകാതെ തെന്നിന്ത്യൻ താരലോകവും; ആദരാജ്ഞലി അർപ്പിച്ച് മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലൂരു: നടി മേഘ്നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 39 വയസായിരുന്നു.ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാൽ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാൽ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

കന്നഡയിൽ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ചിരഞ്ജീവി സർജ. തമിഴ് നടൻ അർജുൻ ചിരഞ്ജീവി സർജയുടെ അമ്മാവനാണ്. കന്നഡത്തിലെ സൂപ്പർ താരം ധ്രുവ സർജ നടന്റെ സഹോദരനുമാണ്. 2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സർജയും തമ്മിലുള്ള വിവാഹം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കന്നഡ ചലച്ചിത്രമേഖലയെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

2009 ൽ ആരംഭിച്ച 'ആയുദപ്രാമ' എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.യു ട്യൂബിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച പൊഗാരുവാണ്

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP