Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനം പറന്നിറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മരണം; മൂന്നുവർഷത്തിന് ശേഷം നാട്ടിലെത്തിയ പിതാവിനെ സ്വീകരിക്കാൻ വന്ന കുട്ടികൾ കണ്ടത് മൃതദേഹം; മലപ്പുറം മോര്യക്കാരെ ഞെട്ടിച്ച് മുഹമ്മദ് ഫൈസലിന്റെ മരണം

വിമാനം പറന്നിറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മരണം; മൂന്നുവർഷത്തിന് ശേഷം നാട്ടിലെത്തിയ പിതാവിനെ സ്വീകരിക്കാൻ വന്ന കുട്ടികൾ കണ്ടത് മൃതദേഹം; മലപ്പുറം മോര്യക്കാരെ ഞെട്ടിച്ച് മുഹമ്മദ് ഫൈസലിന്റെ മരണം

ജംഷാദ് മലപ്പുറം

മലപ്പുറം: ദുബായിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തിൽ മരണമടഞ്ഞു. മലപ്പുറം മോര്യയിലെ വടക്കത്തിയിൽ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ 6.10 ന് ലാൻഡ് ചെയ്യുന്നതിന് അര മണിക്കൂർ മുൻപാണ് മരണം സംഭവിച്ചത്.

എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്ന് പുറപ്പെട്ടതായിരുന്നു. ഭാര്യ ആബിദയും മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് അടുത്ത ബന്ധുക്കളും സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു. മഞ്ചേരി ഗവ:മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.വൈകിട്ട് മോര്യ ജുമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.

3 വർഷം മുൻപ് നാട്ടിൽ വന്ന് പോയതായിരുന്നു. തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. വി. മൊയ്തീകുട്ടി ബിയ്യമ്മു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ്മ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP