Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടപറഞ്ഞത് ജനകീയ കഥാപാത്രങ്ങളുടെ സൃഷ്ടാവ്; മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായ വ്യക്തി; പോക്കറ്റ് കാർട്ടൂണുകളുടെ തുടക്കക്കാരൻ; കിട്ടുമ്മാവന്റെയും മിസിസ് നായരുടെയും പൊന്നമ്മ സൂപ്രണ്ടിന്റെയും സൃഷ്ടാവ്

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടപറഞ്ഞത് ജനകീയ കഥാപാത്രങ്ങളുടെ സൃഷ്ടാവ്; മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായ വ്യക്തി; പോക്കറ്റ് കാർട്ടൂണുകളുടെ തുടക്കക്കാരൻ; കിട്ടുമ്മാവന്റെയും മിസിസ് നായരുടെയും പൊന്നമ്മ സൂപ്രണ്ടിന്റെയും സൃഷ്ടാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ചു കൊച്ചിയിൽ ചികിത്സയിൽ കഴിയവേ കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അര നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നു. ആലപ്പുല മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. ശങ്കേഴ്‌സ് വീക്കിലി ,ജനയുഗം ,ബാലയുഗം ,കട്ട്കട്ട് ,അസാധു എന്നിവയിലും പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാദമി, കേരള കാർട്ടൂൺ അക്കാദമി അധ്യക്ഷനായിരുന്നു. പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിസ്റ്റാണ് യേശുദാസൻ

മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റായും പ്രവർത്തിച്ച വ്യക്തിയാണ് യേശുദാസൻ. കേരള ലളിതകലാ അക്കാഡമിയിലും കാർട്ടൂൺ അക്കാഡമിയിലും അദ്ദേഹം അദ്ധ്യക്ഷനായി ഇരുന്നിട്ടുണ്ട്. 1955ൽ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നർമ്മ മാസികയിൽ ദാസ് എന്ന പേരിൽ വരച്ചു തുടങ്ങിയതാണ് യേശുദാസിന്റെ ജീവിതം.

തുടർന്നിങ്ങോട്ട് കാർട്ടൂണുകളും കാരിക്കേച്ചറുകളും യേശുദാസിന്റെ ഇരുണ്ട പെൻസിൽ മുനകളിൽ നിന്ന് ഉതിർന്നു വീണുകൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ കണ്ടു പരിചയിച്ച ചില മുഖങ്ങൾ അദ്ദേഹത്തിന്റെ കാർട്ടൂൺ കഥാപാത്രങ്ങളായി മാറുന്നു. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റർ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

ട്രോളുകൾക്ക് മുമ്പ് രാഷ്ടരീയക്കാരെ കാർട്ടൂൺ കൊണ്ട് എയ്തിട്ടുണട് യേശുദാസൻ. യേശുദാസന്റെ വരയുടെ, ഫലിതത്തിന്റെ അമ്പുകൊള്ളാത്തവരായി അവരിൽ ആരുമുണ്ടായിരിക്കുകയില്ല. മുഖച്ഛായയ്ക്ക് പ്രാമുഖ്യം കൊടുക്കുകയും വിശദാംശങ്ങൾ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്ന കാർട്ടൂണിസ്റ്റായിരുന്നു യേശുദാസൻ. ഇ.എം.എസ്. പോലുള്ള ചുരുക്കം ചില വ്യക്തികൾക്ക് മാത്രമാണ ചെറിയ രീതിയിലൊന്ന് ശൈലീവത്ക്കരണം നടത്തിയത്. അസാധു തുടങ്ങി രണ്ടു മൂന്നു കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം തുടങ്ങിയിരുന്നു.

വരയുടെ വരപ്രസാദം യേശുദാസന് ജന്മസിദ്ധമാണെങ്കിലും കാർട്ടൂണിസ്റ്റ് ശങ്കറിനെയാണദ്ദേഹം ഗുരുസ്ഥാനത്ത് കാണുന്നത്. രണ്ടു പേരും ഓണാട്ടുകരക്കാർ. യേശുദാസിന്റെ കാർട്ടൂണിൽ ജ്യാമതീയ ശൈലി ഒളിഞ്ഞിരിക്കുന്നത് കാണാം. മിസിസ് നായരുടെ തല തന്നെ ഉദാഹരണം.

എഞ്ചിനീയറാവാൻ കൊതിച്ച് കാർട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസൻ .മാവേലിക്കരയിലെ ഭരണിക്കാവാണ് സ്വദേശം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലാണ് പഠിച്ചത്. വരകളുടെ ലാളിത്യവും അനായാസതയുമാണ് യേശുദാസനെ വേറിട്ടു നിർത്തുന്നത്. ജനയുഗത്തിലായിരുന്നു ആദ്യ വരച്ചു തുടങ്ങിയത്. കിട്ടുമ്മാവൻ എന്നൊരു പോക്കറ്റ് കാർട്ടൂണും അതിൽ വരച്ചിരുന്നു. മലയാള പത്രങ്ങളിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണായിരുന്നു ഇത്.

1959 ജൂലായ് 19നായിരുന്നു ഇതിന്റെ തുടക്കം. അതേ കൊല്ലം പൗരധ്വനിയിൽ ഉപ്പായിമാപ്പിള എന്ന കാർട്ടൂൺ കഥാപാത്രത്തിനും ജീവൻ നൽകി. 1961ൽ കൊല്ലത്ത് ജനയുഗത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി. മലയാള പത്ത്രതിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് എന്ന ബഹുമതി അങ്ങനെ അദ്ദേഹം സ്വന്തമാക്കി. 1973ൽ കേരളം വിട്ട് ഡൽഹിക്ക് പോയി. ശങ്കേഴ്‌സ് വീക്കിലിയിൽ ചേർന്നു. ഏഴു കൊല്ലം അവിടെ പ്രവർത്തിച്ചതാണ് യേശുദാസനിലെ കാർട്ടൂണിസ്റ്റിനെ പരുപ്പെടുത്തിയെടുത്തത്. തിരിച്ചു വന്ന് രണ്ടും കൊല്ലം ജനയുഗത്തിൽ തുടർന്നു.

പിന്നീടാണ് സ്വന്തമായ പ്രസിദ്ധീകരണങ്ങൾക്ക് അദ്ദേഹം മുതിർന്നത്. അസാധു, ടക്-ടക്, ടിക് -ടിക് എന്നിവ യേശുദാസന്റെ മാസികകളായിരുന്നു. ഇതിനിടയിൽ വനിതയിൽ മിസിസ് നായർ എന്ന കാർട്ടൂൺ പരമ്പരക്ക് തുടക്കമിട്ടു. 1985ൽ പ്രസിദ്ധീകരണങ്ങൾ നഷ്ടമായതോടെ അവ വച്ചു കെട്ടി മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു.മനോരമയിലൂടെ അദ്ദേഹം ഒട്ടേറെ കാർട്ടൂണുകൾ വരച്ചു. ദി വീക്കിലും അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. ശങ്കേർസ് വീക്കിലി വിട്ടശേഷം അങ്ങനെ യേശുദാസൻ കാർട്ടൂണിലെ മലയാളി പെരുമ ഉയർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP