Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു; മരണം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കടുത്ത പുറംവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ; മിഡിൽ ഫിൽഡ് മാന്ത്രികൻ വിടപറഞ്ഞത് 49-ാം വയസ്സിൽ

ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു; മരണം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കടുത്ത പുറംവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ; മിഡിൽ ഫിൽഡ് മാന്ത്രികൻ വിടപറഞ്ഞത് 49-ാം വയസ്സിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കടുത്ത പുറംവേദനയെ തുടർന്ന് തിങ്കഴാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിച്ചു. 49 വയസ്സായിരുന്നു.

മിഡിൽ ഫിൽഡ് മാന്ത്രികൻ എന്നറിയപ്പെടുന്ന ചാപ്മാൻ, 1991മുതൽ 2001വരെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, എഫ് സി കൊച്ചിൻ അടക്കമുള്ള ക്ലബുകൾക്ക് വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. 1980കളിൽ ബെംഗളൂരു സായി സെന്ററിലൂടെയാണ് കാൾട്ടൻ ഫുട്‌ബോൾ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1990ൽ ടാറ്റ ഫുട്‌ബോൾ അക്കാദമിയിലെത്തി.

1993മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടി ബൂട്ടണിഞ്ഞു. 1995ലാണ് ജെ സി ടി മിൽസിലെത്തുന്നത്. ജെ സി ടി മിൽസ് ഫഗ്വരയ്ക്കായി പതിനാല് കിരീടങ്ങൾ നേടി. ജെ സി ടിയിൽ ഐ എം വിജയൻ, ബെയ്ചുങ് ഭൂട്ടിയ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹതാരങ്ങൾ ആയിരുന്നു. 1997മുതൽ 98വരെ എഫ് സി കൊച്ചിന് വേണ്ടി കളിച്ചു. 1998ൽ വീണ്ടും ഈസ്റ്റ് ബംഗാളിലെത്തി. 2001ൽ വിരമിച്ച ശേഷം പരിശീലകനായി ഫുട്‌ബോൾ രംഗത്തു തന്നെ അദ്ദേഹം സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP