Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് സി പി വിജയൻ അന്തരിച്ചു; വിട പറഞ്ഞത് ശാസ്ത്രഗതി മാനേജിങ് എഡിറ്ററും പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ച വ്യക്തിത്വം; പരിഷത്തിനായി നൂതനാശയങ്ങൾ കണ്ടെത്തുന്നതിൽ മിടിക്കുന്നയായ സി.പിക്ക് ആദരാഞ്ജലികളോടെ സൈബർ ലോകവും

ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് സി പി വിജയൻ അന്തരിച്ചു; വിട പറഞ്ഞത് ശാസ്ത്രഗതി മാനേജിങ് എഡിറ്ററും പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ച വ്യക്തിത്വം; പരിഷത്തിനായി നൂതനാശയങ്ങൾ കണ്ടെത്തുന്നതിൽ മിടിക്കുന്നയായ സി.പിക്ക് ആദരാഞ്ജലികളോടെ സൈബർ ലോകവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് സി പി വിജയൻ അന്തരിച്ചു. കോട്ടയം ജില്ലയിൽ കല്ലറയിയിൽ ജനിച്ച അദ്ദേഹം ദ്വീർഘകാലമായി തിരുവനന്തപുരത്താണ് താമസം. പരിഷത്തിന് നൂതനാശയങ്ങൾ കണ്ടെത്തുന്നതിലും നയരൂപീകരണത്തിലും പ്രധാനിയായ വ്യക്തിത്വമായിരുന്നു. സൈബറിടത്തിലും തന്റെ ആശയങ്ങൾ പങ്കുവെച്ചു കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. എൻജിഒ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ആദ്യകാലത്ത് സജീവമായിരുന്നത്. പിന്നീട് മുഖ്യ സംഘടനാ പ്രവർത്തന രംഗമായി പരിഷത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു.

പരിഷത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി, ഗ്രാമ ശാസ്ത്ര സമിതി കൺവീനർ, സംസ്ഥാന സെക്രട്ടറി, ശാസ്ത്രഗതി മാനേജിങ് എഡിറ്റർ, തിരുനന്തപുരം ജില്ലാ സെക്രട്ടറി, തുടങ്ങി നിരവധി ചുമതലകൾ പരിഷത്തിൽ വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് വൈകുന്നരം അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സൈബറിടത്തിൽ അടക്കം സജീവമായിരുന്ന സി പി വിജയന്റെ നിര്യാണത്തിൽ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.

സി പി വിജയനെ അനുസ്മരിച്ചു കൊണ്ട് ജഗത് ജീവൻ എഴുതിയ കുറിപ്പ് ഇങ്ങനെ: ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ 1984 മുതലുള്ള സൗഹൃദം. കോട്ടയം ജില്ലയിൽ കല്ലറയിൽ സ്വദേശം. ജോലിയുടെ ഭാഗമായി 1986 വരെ മലപ്പുറം ജില്ലയിലായിരുന്നു പരിഷത്ത് പ്രവർത്തനം. എൻ.ജി.ഒ. യൂണിയനിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. എന്നാൽ മുഖ്യ സംഘടനാ പ്രവർത്തനം പരിഷത്തായി മാറി. മലപ്പുറം ജില്ലാ സെക്രട്ടറി, ഗ്രാമ ശാസ്ത്ര സമിതി കൺവീനർ, സംസ്ഥാന സെക്രട്ടറി, ശാസ്ത്രഗതി മാനേജിങ് എഡിറ്റർ, തിരുനന്തപുരം ജില്ലാ സെക്രട്ടറി, തുടങ്ങി നിരവധി ചുമതലകൾ പരിഷത്തിൽ വഹിച്ചിട്ടുണ്ട്.

ആഴത്തിലുള്ള വായനയും സ്വയം പഠനവും സി.പി.യുടെ സവിശേഷതയാണ്. ഓരോ പ്രശ്‌നത്തേയും ആവശ്യമായ പഠനങ്ങൾ കണ്ടെത്തി - അവയെല്ലാം വിശകലനം ചെയ്ത് ജനപക്ഷ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സവിശേഷമായ കഴിവ് സി.പി.ക്കുണ്ടായിരുന്നു. സി.പി.യുടെ മുന്നിൽ എന്തെങ്കിലും അവതരിപ്പിച്ച് പോകാൻ കഴിയില്ല വസ്തുതകളുടെ അടിസ്ഥാനത്തിൽ കൃത്യമായ ചോദ്യങ്ങൾ ചോദിക്കാനും യോജിപ്പും വിയോജിപ്പും മുഖത്ത് നോക്കി പറയാനും സി.പി. മടിക്കാറില്ല. ഈ ശൈലി സുഹൃത്തുക്കൾക്ക് ഒപ്പം സി.പി.യോട് വിയോജിച്ച് നിൽക്കുന്നവരേയും കൂട്ടിയിട്ടുണ്ട്.

എന്നാൽ സി.പി. അവരോട് തുടർന്നും സംവദിക്കാൻ ശ്രമിക്കുമായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി Fb യിൽ സജീവ എഴുത്തുകാരനായിരുന്നു. പൊതു പ്രശ്‌നങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ കൃത്യമായി വിശകലനം ചെയ്തിരുന്നു. പൊതു പ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകൾക്കും മാധ്യമങ്ങൾക്കും സി.പി.യുടെ fb കുറിപ്പുകൾ വലിയൊരു വിവരസ്രോതസ്സായിരുന്നു. അധികാരികൾക്ക് പോലും തിരുത്തലുകൾക്കും പുനർചിന്തക്കും സി.പി.യുടെ കുറിപ്പ് പ്രേരകമായിട്ടുണ്ട്. സാമൂഹ്യ പ്രവർത്തന രംഗത്ത് മൊത്തത്തിലും പരിഷത്ത് പ്രവർത്തനത്തിൽ പ്രത്യേകിച്ചും നൂതനാശയങ്ങൾ കണ്ടെത്തുന്നതിൽ സി.പി. വലിയ സംഭാവനചെയ്തിട്ടുണ്ട്.

പൊതു വിഷയങ്ങളെക്കുറിച്ച് നിരന്തര മായി ഫോൺ / വാട്‌സപ്പ് ചർച്ചകൾ ഞങ്ങൾ തമ്മിൽ നടത്തിയിരുന്നു. ഗാർഹിക മെഡിക്കൽ / സാനിട്ടറി മാലിന്യ സംസ്‌ക്കരണ രീതി സംബന്ധിച്ചുമാണ് അവസാനമായി സംസാരിച്ചത്. ഒപ്പം മാലിന്യ സംസ്‌ക്കരണ രംഗത്തെ നിലവിലെ പ്രശ്‌നങ്ങളുടെ തർക്കങ്ങളും നടന്നു. അദേഹത്തിന്റെ ഭാര്യയുടെ സ്ഥലമായ നെല്ലനാട് ചില പണികൾ ചെയ്യിക്കാൻ പോകുന്ന വഴി വീട്ടിൽ വരാമെന്നും വിശദമായ ചർച്ച നടത്താമെന്നും സമ്മതിച്ചിരുന്നു. ശാസ്ത്ര പ്രചാരണവും ജനപക്ഷ വികസനവും ചിന്താവിഷയമായി സ്വീകരിച്ചിരുന്ന സി.പി. വിട പറഞ്ഞു. സി.പി. പരിഷത്തിന് മൊത്തത്തിലും മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ പ്രത്യേകിച്ചും നൽകിയ സംഭാവനകൾ നിരവധിയാണ്. മറ്റൊരവസരത്തിൽ വിശദമായി കുറിക്കാം. സി പി ഇത്രയും വേഗം പിരിയുമെന്ന് കരുതിയിരുന്നില്ല. ഇന്ന് വൈകുന്നേരം 5 മണിക്ക് ശാന്തി കവാടത്തിലെ തീനാളങ്ങളിൽ ലയിക്കുന്ന സി.പി.ക്ക് ഒരിക്കൽ കൂടി പാരിഷത്തികാഭിവാദനങ്ങൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP