Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അലക്ഷ്യമായി ഓടിച്ച ബൈക്കിന്റെ പുറകിൽ തട്ടി വീണു;ബസ് കയറി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ; അപകടം തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ

അലക്ഷ്യമായി ഓടിച്ച ബൈക്കിന്റെ പുറകിൽ തട്ടി വീണു;ബസ് കയറി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം ; അപകടം തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പിറകിൽ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.

രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽവച്ചാണ് അപകടം നടന്നത്. യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. അതേസമയം അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം നിർത്താതെ പോവുകയുമാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP