Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമ സഹസംവിധായകൻ കല്ലട ബാലമുരളി അന്തരിച്ചു; വിട പറഞ്ഞത് മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ; ഇരുപതോളം സീരിയലുകളിലും പ്രവർത്തിച്ചു

സിനിമ സഹസംവിധായകൻ കല്ലട ബാലമുരളി അന്തരിച്ചു; വിട പറഞ്ഞത് മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ; ഇരുപതോളം സീരിയലുകളിലും പ്രവർത്തിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമ സഹസംവിധായകൻ കൊല്ലം കിഴക്കേ കല്ലട ആച്ചേരി പുത്തൻവീട്ടിൽ കല്ലട ബാലമുരളി (വി.ബാലകൃഷ്ണൻ ആചാരി) അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.

സ്വന്തമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന പൂർത്തിയാക്കി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരവെയാണ് അന്ത്യം.അവിവാഹിതനാണ്. സംസ്‌കാരം കൊല്ലം കിഴക്കേകല്ലടയിലെ വീട്ടുവളപ്പിൽ നടന്നു.

1975-85 കാലഘട്ടത്തിലെ പ്രശസ്തനായ കാഥികനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി പ്രശസ്ത സംവിധായകരായ അശോക് ആർ.നാഥ്, അനിൽ മുഖത്തല എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു.

മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്നു. സംവിധായകൻ അനിൽ മുഖത്തലയോടൊപ്പം ഇരുപതോളം ടി.വി സീരിയലുകളിലും പ്രവർത്തിച്ചു.

പി.ബി. ഹാരിസ് നിർമ്മിച്ച്, സുവചൻ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP