Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർട്ടിസ്റ്റ് പ്രഭാകരൻ അന്തരിച്ചു; വിടപറഞ്ഞത് കലയെ ജീവിതമായി കണ്ട ചിത്രകാരൻ

ആർട്ടിസ്റ്റ് പ്രഭാകരൻ അന്തരിച്ചു; വിടപറഞ്ഞത് കലയെ ജീവിതമായി കണ്ട ചിത്രകാരൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പ്രഭാകരൻ അന്തരിച്ചു. കോഴിക്കോട് സ്വദേശിയാണ്. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്. 1995ൽ കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്പും 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചിത്രകാരി കബിത മുഖോപാധ്യായയാണ് ഭാര്യ.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ്, ബറോഡ എംഎസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനശേഷം ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ് സ്‌കൾപ്‌റ്റേഴ്‌സ് അസോസിയേഷന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തി. ബറോഡയിലെ മഹാരാജാ സായാജിറാവു സർവകലാശാലയിലെ ചിത്ര കലാവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP