Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രമുഖ ചിത്രകാരൻ കെ ദാമോദരൻ അന്തരിച്ചു; വിട പറഞ്ഞത് ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിലെ പ്രമുഖൻ; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

പ്രമുഖ ചിത്രകാരൻ കെ ദാമോദരൻ അന്തരിച്ചു; വിട പറഞ്ഞത് ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിലെ പ്രമുഖൻ; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രമുഖ ചിത്രകാരൻ കെ ദാമോദരൻ (86) അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്നു കെ ദാമോദരൻ. ഇന്ന് ഉച്ചയ്ക്കുശേഷം 2.30 ഓടെയായിരുന്നു മരണം. മൃതദേഹം ഗസ്സിപൂരിൽ സംസ്‌കരിച്ചു. ഭാര്യ: മഹേശ്വരി. മകൻ: പരേതനായ അജയൻ. പ്രശസ്ത ചിത്രകാരിയായിരുന്ന ടി കെ പത്മിനിയായിരുന്നു ആദ്യ ഭാര്യ. മദ്രാസിൽ ദാമോദരന്റെ സഹപാഠിയായിരുന്നു പത്മിനി. 1969-ൽ പ്രസവത്തെ തുടർന്ന് അവർ മരിച്ചു.

1934 ജനുവരിയിൽ തലശേരിയിൽ ജനിച്ച അദ്ദേഹം ഏറെക്കാലമായി ഡൽഹി മയൂർ വിഹാർ ഒന്നിലെ കലാവിഹാർ അപ്പാർട്ട്‌മെന്റിൽ മകൾ അജിതയോടും കുടുംബത്തോടുമൊപ്പമാണ് താമസിച്ചിരുന്നത്. 1956-ൽ മദ്രാസ് സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദം നേടിയ അദ്ദേഹം 1966-ൽ മദ്രാസിലെ ഗവൺമെന്റ് കോളെജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റ്‌സിൽ നിന്നും ഫൈൻ ആർട്‌സിൽ ഡിപ്ലോമ നേടി. തത്വചിന്തയിൽ ആഭിമുഖ്യം പുലർത്തിയിരുന്ന ദാമോദരൻ കലാജീവിതത്തിന്റെ പ്രാരംഭത്തിൽ തന്നെ വിപുലമായ ഒരു ആശയ പ്രപഞ്ചത്തെ കലയിൽ ആവിഷ്‌കരിക്കാൻ ശ്രമിച്ചിരുന്നു.

വിഖ്യാത കലാകാരനായ കെ സി എസ് പണിക്കരുടെ ശിഷ്യനായിരുന്നു ദാമോദരൻ. അമൂർത്തമായ ശൈലിയുടെ ഉടമയായ അദ്ദേഹത്തിന് 2006-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. മദ്രാസിലെ പഠനത്തിനുശേഷം ഡൽഹിയിൽ താമസം തുടങ്ങിയ അദ്ദേഹം രാജ്യത്തിനകത്തും പുറത്തും അനവധി പ്രദർശനങ്ങൾ നടത്തിയിരുന്നു. മദ്രാസ് സ്‌കൂളിലെ സംവാദാത്മക ആധുനികതയ്ക്ക് വ്യക്തമായ ഒരു ഉദാഹരണമാണ് കെ ദാമോദരനെന്നും തന്റെ അമൂർത്ത ആവിഷ്‌കാരങ്ങളിൽ ഒരു ശുദ്ധതാവാദം വച്ചു പുലർത്തിയിരുന്ന കലാകാരനായിരുന്നു അദ്ദേഹമെന്നും ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP