Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി രശ്മി ഗോപാൽ അന്തരിച്ചു; അന്ത്യം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അകാല വിയോഗത്തിൽ കണ്ണീരോടെ സഹതാരങ്ങൾ

നടി രശ്മി ഗോപാൽ അന്തരിച്ചു; അന്ത്യം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അകാല വിയോഗത്തിൽ കണ്ണീരോടെ സഹതാരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു.ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 'സ്വന്തം സുജാത' സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ, കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്.

ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.രശ്മിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണു മലയാള സീരിയൽ ലോകം. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം പങ്കുവച്ചു.

കിഷോർ സത്യയുടെ കുറിപ്പ്

രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ 'സാറാമ്മ ' എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല....സാറാമ്മ പോയി....

രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ.....ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്....പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ....

പ്രിയ ജീവിതമേ ഒന്നൊഴിവാക്കു.....

ആദരവിന്റെ അഞ്ജലികൾ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP