Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

മലയാള സിനിമാ നടൻ അനിൽ മുരളി അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി; ടെലിവിഷൻ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അനിൽ ശ്രദ്ധേയനായത് വില്ലൻ വേഷങ്ങളിലൂടെ; മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചും ശ്രദ്ധ പിടിച്ചു പറ്റിയ താരം 200ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു; ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ആമേനിലെയും മാണിക്യക്കല്ലിലേയും

മലയാള സിനിമാ നടൻ അനിൽ മുരളി അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി; ടെലിവിഷൻ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അനിൽ ശ്രദ്ധേയനായത് വില്ലൻ വേഷങ്ങളിലൂടെ; മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചും ശ്രദ്ധ പിടിച്ചു പറ്റിയ താരം 200ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു; ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ആമേനിലെയും മാണിക്യക്കല്ലിലേയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത മലയാള സിനിമാ നടൻ അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കരൾ രോഗമായിരുന്നു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഇരുനൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്കു ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച താരമായിരുന്നു അനിൽ.

ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

Stories you may Like

1993ൽ പ്രദർശനത്തിനെത്തിയ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. പ്രധാനമായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടർ, അസുരവിത്ത്, കർമ്മയോദ്ധാ, ആമേൻ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

അടുത്തിടെ യുവനടൻ ടൊവീനോയ്ക്കൊപ്പം വേഷമിട്ട ഫോറൻസിക്കിലാണ് അവസാനം അഭിനയിച്ചത്. 13 ലധികം തമിഴ് സിനിമകളിലും രണ്ടു തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. തമിഴിൽ വൻ ഹിറ്റ് ചിത്രമായി തനി ഒരുവനിൽ ജയം രവിക്കൊപ്പവും കൊടിയിൽ ധനുഷിനൊപ്പവും മികച്ച വേഷം ചെയ്തു. മുരളീധരൻ നായരുടെയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. സുമയാണ് ഭാര്യ. മക്കൾ: ആദിത്യ, അരുന്ദതി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP